നാഗ്പൂരിൽ ഷാലിമർ എക്‌സ്പ്രസിൻ്റെ രണ്ട് കോച്ചുകൾ പാളം തെറ്റി; ആളപായമില്ല

യാത്രക്കാർക്ക് പരിക്കേറ്റിട്ടില്ലെന്നും അഞ്ച് മിനിറ്റിനുള്ളിൽ റെയിൽവേ സംഘങ്ങൾ സ്ഥലത്തെത്തിയെന്നും ഉദ്യോഗസ്ഥർ പറഞ്ഞു

dot image

നാഗ്പൂർ: മഹാരാഷ്ട്രയിലെ നാഗ്പൂരിൽ ഷാലിമർ എക്‌സ്പ്രസിൻ്റെ രണ്ട് കോച്ചുകൾ പാളം തെറ്റി. ചൊവ്വാഴ്ച ഉച്ചയ്ക്ക് 2 മണിയോടെയായിരുന്നു സംഭവം. ആളപായമൊന്നും ഉണ്ടായിട്ടില്ലെന്ന് റെയിൽവേ ഉദ്യോഗസ്ഥൻ അറിയിച്ചു. മുംബൈയിൽ നിന്ന് കൊൽക്കത്തയിലേക്ക് പോവുകയായിരുന്ന 18029 എൽടിടി-ഷാലിമർ കുർള എക്‌സ്പ്രസ് ഇത്വാരി ലൈനിൽ നിന്ന് കലംന ലൈനിലേക്ക് കടന്നുപോകുമ്പോൾ നഗരത്തിലെ കലാംന ലൈനിൽവെച്ച് പാളം തെറ്റുകയായിരുന്നു.

യാത്രക്കാർക്ക് പരിക്കേറ്റിട്ടില്ലെന്നും അഞ്ച് മിനിറ്റിനുള്ളിൽ റെയിൽവേ സംഘങ്ങൾ സ്ഥലത്തെത്തിയെന്നും ഉദ്യോഗസ്ഥർ പറഞ്ഞു. അപകടസ്ഥലത്ത് ഉന്നത ഉദ്യോഗസ്ഥർ ഉണ്ടായിരുന്നുവെന്നും കോച്ചുകൾ പുനഃസ്ഥാപിക്കാനുള്ള ശ്രമങ്ങൾ നടന്നുകൊണ്ടിരിക്കുകയാണെന്നും ഉദ്യോഗസ്ഥർ കൂട്ടിച്ചേർത്തു. ട്രെയിനിലെ യാത്രക്കാരെ ലക്ഷ്യസ്ഥാനത്ത് എത്തിക്കാൻ ബദൽ സംവിധാനം ഏർപ്പെടുത്തുമെന്നും റെയിൽവേ അധികൃതർ വ്യക്തമാക്കി.

content highlights: Two Coaches Of Shalimar Express Derail In Nagpur

dot image
To advertise here,contact us
dot image