'ലോറൻസ് ബിഷ്ണോയിയിൽ ഭ​ഗത് സിംഗിനെ കാണുന്നു'; മഹാരാഷ്ട്ര തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ ഓഫർ

മത്സരിക്കാൻ ബിഷ്ണോയ് സമ്മതം മൂളിയാൽ വരും ദിവസങ്ങളിൽ മഹാരാഷ്ട്ര തിരഞ്ഞെടുപ്പിനുള്ള 50 സ്ഥാനാർത്ഥികളെ പ്രഖ്യാപിക്കുമെന്നും കത്തിൽ പറയുന്നു.

dot image

മുംബൈ: തടവിൽ കഴിയുന്ന ​കുപ്രസിദ്ധ ​ഗുണ്ട തലവൻ ലോറൻസ് ബിഷ്ണോയിക്ക് മഹാരാഷ്ട്ര തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ ഓഫർ. മഹാരാഷ്ട്രയിലെ ഉത്തർ ഭാരതീയ വികാസ് സേന എന്ന പാർട്ടിയാണ് ജയിലിലെത്തി ബിഷേണോയിയെ കണ്ട് വിവരമറിയിച്ചത്. ലോറൻസ് ബിഷ്ണോയിയിൽ ഭ​ഗത് സിംഗിനെ കാണുന്നുവെന്നായിരുന്നു കത്തിൽ (യുബിവിഎസ്) പാർട്ടിയുടെ ദേശീയ പ്രസിഡന്റ് സുനിൽ ശുക്ല പറഞ്ഞത്.

ലോറൻസ് ബിഷ്ണോയ്

കത്തിൽ പാർട്ടിയുടെ ലക്ഷ്യത്തെ കുറിച്ചും കത്തിൽ പരാമർശിച്ചിട്ടുണ്ട്. ഉത്തരേന്ത്യക്കാർക്ക് മഹാരാഷ്ട്രയിൽ സംവരണം നടപ്പിലാക്കാൻ വേണ്ടി പോരാടുമെന്നുമാണ് കത്തിലെ പരാമർശം. മത്സരിക്കാൻ ബിഷ്ണോയ് സമ്മതം മൂളിയാൽ വരും ദിവസങ്ങളിൽ മഹാരാഷ്ട്ര തിരഞ്ഞെടുപ്പിനുള്ള 50 സ്ഥാനാർത്ഥികളെ പ്രഖ്യാപിക്കുമെന്നും കത്തിൽ പറയുന്നു.

ബോളിവുഡ് താരം സൽമാൻ ഖാനെതിരെ ഭീഷണികൾ ഉയരുന്നതിനിടെയാണ് പാർട്ടിയുടെ നീക്കം. ബാബാ സിദ്ദീഖിയുടെ മരണത്തിനു പിന്നിലും ബിഷ്ണോയ് ആണെന്ന വാദങ്ങളും നിലനിൽക്കുന്നുണ്ട്. കൊലപാതകം, കൊള്ള തുടങ്ങി ഇരുപത്തഞ്ചോളം കേസുകളിൽ പ്രതിയായ ബിഷ്ണോയി അഹമ്മദാബാദിലെ സബ‍ർമതി സെൻട്രൽ ജയിലിൽ ഏകാന്തതടവിലാണ്.

Content Highlight: Lawrence Bishnoy received offer to contest in Maharashtra polls

dot image
To advertise here,contact us
dot image