വീട്ടിൽ ക്രിസ്റ്റൽ മെത്ത് ലാബ്; ചെന്നൈയിൽ കോളേജ് വിദ്യാർത്ഥികൾ അറസ്റ്റിൽ

രഹസ്യ വിവരത്തിൻ്റെ അടിസ്ഥാനത്തിൽ ആൻ്റി ഡ്രഗ് ഇൻ്റലിജൻസ് യൂണിറ്റ്, ലാബിൽ റെയ്ഡ് നടത്തുകയായിരുന്നു

dot image

ചെന്നൈ: ക്രിസ്റ്റൽ മെത്ത് എന്നറിയപ്പെടുന്ന മെത്താംഫെറ്റാമൈൻ നിർമ്മിക്കാൻ അനധികൃത ലാബ് സ്ഥാപിച്ചതിന് ഏഴ് കോളേജ് വിദ്യാർത്ഥികളെ അറസ്റ്റ് ചെയ്ത് ചെന്നൈ പൊലീസ്. ലഭിച്ച രഹസ്യ വിവരത്തിൻ്റെ അടിസ്ഥാനത്തിൽ ആൻ്റി ഡ്രഗ് ഇൻ്റലിജൻസ് യൂണിറ്റ്, ലാബിൽ റെയ്ഡ് നടത്തുകയായിരുന്നു. തുടർന്ന് 250 ഗ്രാം ക്രിസ്റ്റൽ മെത്ത് പിടിച്ചെടുത്തു.

ഫ്ലെമിംഗ് ഫ്രാൻസിസ്, നവീൻ, പ്രവീൺ പ്രണവ്, കിഷോർ, ജ്ഞാനപാണ്ഡ്യൻ, അരുൺ കുമാർ, ധനുഷ് എന്നിവരാണ് അറസ്റ്റിലായത്. നേരത്തേ തമിഴ്‌നാട് ഗവർണർ ആർഎൻ രവി സിന്തറ്റിക് മരുന്നുകളെ ചെറുക്കാനുള്ള സംസ്ഥാനത്തിൻ്റെ ശ്രമങ്ങളിൽ ആശങ്ക പ്രകടിപ്പിച്ചിരുന്നു. സിന്തറ്റിക് മയക്കുമരുന്ന് കടത്ത് കൈകാര്യം ചെയ്യുന്നതിലെ കാര്യക്ഷമതയില്ലായ്മയെ അദ്ദേഹം അടുത്തിടെ വിമർശിച്ചിരുന്നു.

തമിഴ്‌നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിൻ യുവാക്കളോട് മയക്കുമരുന്നിന് അടിമപ്പെടാതിരിക്കാൻ ആഹ്വാനം ചെയ്യുന്നതിന്‍റെ വീഡിയോ സന്ദേശവും പുറത്തിറങ്ങിയിരുന്നു. “നിങ്ങളുടെ കുടുംബത്തിൽ ഒരാളെന്ന നിലയിലും പിതാവിൻ്റെ സ്ഥാനത്ത് നിൽക്കുന്നതിനാലും മയക്കുമരുന്നിന് ഇരയാകരുതെന്ന് ഞാൻ നിങ്ങളോട് അഭ്യർത്ഥിക്കുന്നു,” എന്നായിരുന്നു സ്റ്റാലിൻറെ വാക്കുകൾ.

content highlights: Chennai college students arrested for running crystal meth lab at home

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us