ജമ്മു കശ്മീരിലെ കോടതിമുറിക്കുള്ളിൽ തെളിവായി ശേഖരിച്ച ഗ്രനേഡ് പൊട്ടിത്തെറിച്ചു; പൊലീസ് ഉദ്യോഗസ്ഥന് പരിക്ക്

ഇന്ന് ഉച്ചയ്ക്ക് 1.05 ഓടെയാണ് സ്‌ഫോടനം ഉണ്ടായത്

dot image

ശ്രീനഗർ: ജമ്മു കശ്മീരിലെ ബാരാമുള്ളയിൽ കോടതിയിലെ തെളിവെടുപ്പ് മുറിക്കുള്ളിൽ ഗ്രനേഡ് പൊട്ടിത്തെറിച്ച് പൊലീസ് ഉദ്യോഗസ്ഥന് പരിക്കേറ്റു. ഇന്ന് ഉച്ചയ്ക്ക് 1.05 ഓടെയാണ് സ്‌ഫോടനം ഉണ്ടായത്. സ്ഥിതിഗതികൾ നിയന്ത്രണവിധേയമാക്കാൻ അധികൃതരുടെ അടിയന്തര ഇടപെടൽ ഉണ്ടായി. "വ്യാഴാഴ്‌ച ബാരാമുള്ള ടൗണിലെ കോടതിയുടെ 'മൽഖാന (തെളിവ് മുറി)'യ്ക്കുള്ളിൽ ഒരു കേസിലെ തെളിവായി ശേഖരിച്ച ഗ്രനേഡ് പൊട്ടിത്തെറിച്ചു," ഒരു പൊലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു.

പരിക്കേറ്റ ഉദ്യോഗസ്ഥനെ ഉടൻ തന്നെ പ്രാദേശിക ആശുപത്രിയിൽ ചികിത്സയ്ക്കായി കൊണ്ടുപോയി. സംഭവത്തിൻ്റെ പശ്ചാത്തലത്തിൽ, പ്രചരിക്കുന്ന അഭ്യൂഹങ്ങൾ വിശ്വസിക്കരുതെന്ന് പൊലീസ് പൊതുജനങ്ങളോട് അഭ്യർത്ഥിച്ചു. പരിക്കേറ്റയാളുടെ നിലയെക്കുറിച്ചും സ്‌ഫോടന സാഹചര്യങ്ങളെക്കുറിച്ചും കൂടുതൽ വിവരങ്ങൾ ഇനിയും പുറത്തുവന്നിട്ടില്ല.

content highlights: Police official injured in accidental grenade blast inside court complex in J&K

dot image
To advertise here,contact us
dot image