ബെംഗളൂരു: സിനിമാ സ്റ്റൈൽ ചേസിങ്ങിനൊടുവിൽ കർണാടകയിൽ കുട്ടികളെ തട്ടിക്കൊണ്ടുപോയ പ്രതികളെ പിടികൂടി പൊലീസ്. കളിച്ചുകൊണ്ടിരിക്കുകയായിരുന്ന കുട്ടികളെ വീട്ടിൽ കയറി തട്ടിക്കൊണ്ടുപോയവരെയാണ് പൊലീസ് പിടികൂടിയത്. സംഭവത്തിൽ പ്രതികളെ ഏറെനേരത്തെ പരിശ്രമത്തിനൊടുവിലാണ് പൊലീസിന് കീഴടക്കാനായത്.
പരാതി ലഭിച്ചതിന് പിന്നാലെ പൊലീസ് കുട്ടികളെ അന്വേഷിക്കാനുള്ള നടപടികൾ ആരംഭിച്ചിരുന്നു. കുട്ടികളെ തട്ടിക്കൊണ്ടുപോകുന്നതിന്റെ ദൃശ്യങ്ങളും പുറത്തുവന്നിരുന്നു. തുടർന്നുള്ള അന്വേഷണത്തിലാണ് പ്രതികൾ സഞ്ചരിച്ച കാർ കണ്ടെത്തിയത്.
പിന്തുടരുന്നതിനിടെ പ്രതികൾ പൊലീസിന് നേരെ വെടിയുതിർത്തു. ഇതോടെ പൊലീസും സ്വയരക്ഷക്കായി പ്രതികൾക്ക് നേരെ വെടിയുതിർത്തു. വെടിവെപ്പില്‍ പ്രതികളിൽ ഒരാൾക്ക് പരിക്കേറ്റിട്ടുണ്ട്.
ഇയാളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. കുട്ടികളെ പൊലീസ് രക്ഷപ്പെടുത്തി മാതാപിതാക്കൾക്ക് കൈമാറി. സ്വാസ്തി (4), വിയോം (3) എന്നിവരെയാണ് തട്ടിക്കൊണ്ടുപോയത്. ഇരുവരും സുരക്ഷിതരാണ്.
സംഭവത്തിൽ മൂന്ന് പേരെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. റിയൽ എസ്റ്റേറ്റ് ബിസിനസുകാരനായ പിതാവ് പ്രതികളിൽ നിന്നും നേരത്തെ ഏഴ് കോടിയോളം രൂപ വാങ്ങിയിരുന്നുവെന്നും ഇത് മടക്കി നല്‍കാത്തതിന്റെ പ്രതികാരമായാണ് കുട്ടികളെ തട്ടിക്കൊണ്ടുപോയതെന്നുമാണ് റിപ്പോർട്ട്.
വീട്ടിൽ കളിക്കുകയായിരുന്ന കുട്ടികളെ പ്രതികൾ തട്ടിക്കൊണ്ടുപോകുന്നതിന്റെ ദൃശ്യങ്ങൾ നേരത്തെ പുറത്തുവന്നിരുന്നു. അച്ഛനും അമ്മയും ജോലിക്ക് പോയ സമയത്താണ് പ്രതികൾ കുട്ടികളെ തട്ടിക്കൊണ്ടുപോയതെന്നാണ് റിപ്പോർട്ട്.
കുട്ടികളുടെ മുത്തശ്ശി മാത്രമായിരുന്നു വീട്ടിലുണ്ടായിരുന്നത്. സംഭവം മുത്തശ്ശി ഉടനെ പൊലീസിനേയും മാതാപിതാക്കളേയും അറിയിക്കുകയായിരുന്നു. റോഡിൽ നിർത്തിയിട്ടിരുന്ന വെള്ള നിറത്തിലുള്ള കാറിലാണ് പ്രതികൾ കുട്ടികളുമായി കടന്നത്.
#WATCH | Karnataka: Kidnapping of two children, aged 3 and 4 years, in Belagavi district was caught on CCTV.
— ANI (@ANI) October 25, 2024
Belagavi police launched a manhunt for two kidnappers who arrived in a car, entered a home with weapons, kidnapped two children and escaped in a car. The parents of the… pic.twitter.com/D36U4plaf3
Content Highlight: Karnataka children who were kidnapped rescued after cinema style chasing, shoot out