ഗുൽമാർ​ഗ് ഭീകരാക്രമണത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത് പിഎഎഫ്എഫ്; മരണം നാലായി, തിരച്ചില്‍ ഊർജിതം

ഇന്നലെ വൈകീട്ടായിരുന്നു സൈനിക വാഹനത്തിന് നേരെ ആക്രമണം ഉണ്ടായത്.

dot image

ശ്രീന​ഗർ: ജമ്മു കശ്മീരിലെ ​ഗുൽമാർ​ഗിലുണ്ടായ ഭീകരാക്രമണത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത് ഭീകരസംഘടനയായ പിഎഎഫ്എഫ്. ഭീകരാക്രമണത്തിൽ രണ്ട് സൈനികർ വീരമൃത്യുവരിക്കുകയും പ്രദേശവാസികളായ രണ്ട് ചുമട്ടുതൊഴിലാളികൾ കൊല്ലപ്പെടുകയും ചെയ്തിരുന്നു. സൈനിക വാഹനവ്യൂഹം ലക്ഷ്യമിട്ടാണ് ഭീകരർ ആക്രമണം നടത്തിയത്. ഗുൽമാർഗിൽ ഭീകരർക്കായുള്ള തിരച്ചിൽ തുടരുകയാണ്. ഇതിനായി കൂടുതൽ സൈന്യത്തെ വിന്യസിച്ചിട്ടുണ്ട്. ജമ്മു കശ്മീരിൽ അതീവ ജാ​ഗ്രത തുടരുകയാണ്.

ഇന്നലെ വൈകീട്ടായിരുന്നു സൈനിക വാഹനത്തിന് നേരെ ആക്രമണം ഉണ്ടായത്. ബാരാമുള്ള പൊലീസാണ് ഭീകരാക്രമണം നടന്നതായി സ്ഥിരീകരിച്ചത്. ബാരാമുള്ള ജില്ലയിലെ ബുടപത്രി സെക്ടറിൽ സൈന്യവും ഭീകരരും തമ്മിൽ ഏറ്റുമുട്ടൽ നടന്നുവെന്നും പൊലീസ് അറിയിച്ചു. 72 മണിക്കൂറിനിടെ നടന്ന രണ്ടാമത്തെ ആക്രമണമാണ് സൈനിക വാഹനത്തിന് നേരെയുണ്ടായത്. ആക്രമണത്തെ അപലപിക്കുന്നുവെന്നും കൊല്ലപ്പെട്ടവരുടെ കുടുംബങ്ങൾക്ക് അനുശോചനം അറിയിക്കുന്നുവെന്നും മുഖ്യമന്ത്രി ഒമർ അബ്ദുള്ള അറിയിച്ചു.

അടുത്തിടെ ജമ്മു കശ്മീരിൽ നടന്ന ഭീകരാക്രമണത്തിൽ ഏഴ് പേർ കൊല്ലപ്പെട്ടിരുന്നു, ആറ് തൊഴിലാളികളും ഒരു ഡോക്ടറുമാണ് കൊല്ലപ്പെട്ടത്. തുരങ്ക നിർമ്മാണത്തിനെത്തിയ തൊഴിലാളികൾക്ക് നേരെയാണ് ഭീകരാക്രമണമുണ്ടായത്. സോനാമാർഗ് മേഖലയിലായിരുന്നു സംഭവം. സോനാമാർഗ് മേഖലയിൽ സെഡ്-മൊഹാർ തുരങ്കനിർമാണത്തിന് എത്തിയ തൊഴിലാളികളുടെ താമസസ്ഥലത്താണ് വെടിവെപ്പുണ്ടായത്. ജോലി കഴിഞ്ഞ് എല്ലാവരും ക്യാമ്പിലേക്ക് തിരിച്ചെത്തിയതിന് പിന്നാലെയായിരുന്നു ആക്രമണം.

സോനാമാർഗ് മേഖലയിൽ നടന്ന ഭീകരാക്രമണത്തിന് ശേഷം

അതേസമയം കഴിഞ്ഞ ദിവസം മുഖ്യമന്ത്രി ഒമർ അബ്ദുള്ള കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. ഡൽ​ഹിയിൽ വെച്ചായിരുന്നു കൂടിക്കാഴ്ച. ജമ്മു കശ്മീരിന് സംസ്ഥാന പദവി തിരിച്ചുനൽകുമെന്ന് അമിത് ഷാ ഉറപ്പ് നൽകിയതായാണ് വിവരം. പുതിയ സർക്കാരിന് കേന്ദ്രത്തിന്റെ എല്ലാ പിന്തുണയും അമിത് ഷാ കൂടിക്കാഴ്ചയിൽ വാഗ്ദാനം ചെയ്തതായും ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.

ഒമർ അബ്ദുള്ള

Content Highlight: PAFF takes accountability of attack in Gulmar; Death toll rises to four

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us