അർഹിച്ച സീറ്റുകൾ പോലും നഷ്ടപ്പെടുത്തി, മഹാരാഷ്ട്രയിൽ അടിമുടി വീഴ്ച; അതൃപ്തി പ്രകടിപ്പിച്ച് രാഹുൽ ഗാന്ധി

സംസ്ഥാന ഘടകത്തിന്റെ മെല്ലെപ്പോക്കും, നിരവധി കാര്യങ്ങളിലെ അലംഭാവവുമാണ് രാഹുലിന്റെ അതൃപ്തിക്ക് കാരണം

dot image

ന്യൂഡല്‍ഹി: മഹാരാഷ്ട്ര നിയമസഭാ തിരഞ്ഞെടുപ്പ് അടുത്തുവരുന്നതോടെ സംസ്ഥാന കോൺഗ്രസ് നേതൃത്വത്തിന്റെ പിടിപ്പുകേടുകൾക്കെതിരെ രാഹുൽ ഗാന്ധി രംഗത്ത്. സിഇസി യോഗത്തിൽ രാഹുൽ നേതൃത്വത്തിന്റെ പ്രവർത്തനങ്ങളിൽ അതൃപ്തി പരസ്യമാക്കി.

സംസ്ഥാന ഘടകത്തിന്റെ മെല്ലെപ്പോക്കും, നിരവധി കാര്യങ്ങളിലെ അലംഭാവവുമാണ് രാഹുലിന്റെ അതൃപ്തിക്ക് കാരണം. കോൺഗ്രസിന് അർഹിച്ച സീറ്റുകൾ ലഭ്യമാക്കുന്നതിൽ സംസ്ഥാന ഘടകത്തിന് വീഴ്ച പറ്റിയെന്നും, പാർട്ടിക്ക് വിജയിക്കാവുന്ന സീറ്റുകൾ പലതും ലഭിച്ചിട്ടില്ലെന്നും രാഹുൽ ഗാന്ധി വിമർശിച്ചു. കോൺഗ്രസിന് വിജയസാധ്യതയുള്ള വിദർഭ, മുംബൈ മേഖലയിലെ വിട്ടുവീഴ്ചകളാണ് രാഹുലിനെ ചൊടിപ്പിച്ചത്. ഇത് കൂടാതെ ആദ്യഘട്ട സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചതോടെ ഇഷ്ടക്കാരെ തിരുകിക്കയറ്റിയെന്ന കാര്യവും രാഹുൽ ഉന്നയിച്ചു. ഇതിലും രാഹുലിന് അതൃപ്തിയുണ്ട്. തിരഞ്ഞെടുപ്പ് അടുത്തുവരുന്നതോടെ സ്ഥാനാർഥികളിൽ രാഹുലിനുള്ള അതൃപ്തി പാർട്ടിക്കുള്ളിൽ ചർച്ചയാകാൻ സാധ്യതയുണ്ടെന്നാണ് സൂചന.

നിരവധി ചർച്ചകൾക്ക് ശേഷമാണ് മഹാ വികാസ് അഘാഡി സഖ്യം സീറ്റ് ധാരണയിലെത്തിയത്. കോൺഗ്രസും, ശരദ് പവാർ പക്ഷ എൻസിപിയും, ഉദ്ധവ് താക്കറെ പക്ഷ ശിവസേനയും 85 സീറ്റുകളിൽ വീതമാണ് മത്സരിക്കുന്നത്. ബാക്കിയുള്ള സീറ്റുകൾ മറ്റ് സഖ്യകക്ഷികൾക്കായി വിട്ടുനൽകാനാണ് തീരുമാനം.ഇവയിൽത്തന്നെ പതിനഞ്ചോളം സീറ്റുകളിൽ പാർട്ടികൾ തമ്മിൽ തർക്കമുണ്ട്.

അർഹമായ പ്രാതിനിധ്യം ആവശ്യപ്പെട്ട് സമാജ്‍വാദി പാർട്ടിയും രംഗത്തുവന്നതോടെ ആശയക്കുഴപ്പവും തർക്കവും ഉടലെടുത്തിരുന്നു. 5 സീറ്റുകൾ തങ്ങൾക്ക് ലഭിച്ചില്ലെങ്കിൽ, 25 സീറ്റുകളിൽ പാർട്ടി ഒറ്റയ്ക്ക് മത്സരിക്കുമെന്ന് പാർട്ടി നേതാവും എംഎൽഎയുമായ അസിം ആസ്മി ഭീഷണി മുഴക്കിയിരുന്നു. സീറ്റുകൾ വിഭജിച്ച ശേഷവും സഖ്യത്തിലെ പ്രധാന പാർട്ടികൾ തമ്മിലുള്ള കല്ലുകടി അവസാനിച്ചിട്ടില്ല എന്നത് വലിയ പ്രതിസന്ധിയാണ് സൃഷ്ടിക്കുന്നത്.

Content Highlights: rahul upset over maharashtra congress decisions

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us