ഹൈദരാബാദ്: മദ്യലഹരിയിൽ പെട്രോൾ പമ്പിന് തീവെയ്ക്കാൻ ശ്രമിച്ച കേസിൽ രണ്ട് പേർ പിടിയിൽ. തീകൊളുത്താൻ ശ്രമിച്ച ബിഹാർ സ്വദേശി ചിരാൻ, പമ്പ് ജീവനക്കാരനായ അരുൺ എന്നിവരാണ് അറസ്റ്റിലായത്. ഹൈദരാബാദിലെ നെച്ചാരത്തായിരുന്നു സംഭവം.
ശനിയാഴ്ച വൈകീട്ട് ഏഴുമണിയോടെയായിരുന്നു സംഭവം. ലൈറ്ററുമായി പെട്രോൾ പമ്പിലെത്തിയ ചിരാനോട് പമ്പ് ജീവനക്കാരൻ തീകൊളുത്താൻ പോകുകയാണോ എന്ന് ചോദിച്ചു. അതെയെന്ന് ഇയാൾ മറുപടി നൽകിയതോടെ ധൈര്യമുണ്ടെങ്കിൽ കത്തിക്കൂവെന്നായിരുന്നു ജീവനക്കാരന്റെ പ്രതികരണം. ഇതോടെ മദ്യലഹരിയിലായ യുവാവ് ലൈറ്ററുമായി ജീവനക്കാരന്റ അടുത്തെത്തുകയും ലൈറ്റർ കത്തിക്കുകയും തീ ആളിപ്പടരുകയുമായിരുന്നു. പത്തോളം പേരാണ് സംഭവസമയത്ത് പമ്പിലുണ്ടായിരുന്നത്. തീ ആളിപ്പടർന്നതോടെ എല്ലാവരും ഓടിമാറുകയായിരുന്നു. സംഭവത്തിനറെ സി സി ടി വി ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്.
Drunk Man Ignites Fire at Hyderabad Petrol Pump
— Sudhakar Udumula (@sudhakarudumula) October 27, 2024
In a reckless act at a petrol pump in Nacharam, a man from Bihar ignited a lighter while fuel was being dispensed, endangering himself and bystanders, including a woman and her child. The Nacharam police have arrested two men,… pic.twitter.com/9TiR1A4qsc
സംഭവത്തിൽ പമ്പ് ജീവനക്കാരനും പ്രതി ചിരാനും മദ്യലഹരിയിലായിരുന്നുവെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.ചിരാൻ മദ്യപിച്ചതായി പൊലീസ് സ്ഥിരീകരിച്ചിട്ടുണ്ട്.
Content Highlight: Youth arrested for trying to attack petrol pump in Hyderabad