ചോദിച്ച 8 കോടി നൽകിയില്ല, ഭർത്താവിനെ ഭാര്യ കൊന്നുകത്തിച്ചു, മൃതദേഹം കാപ്പിത്തോട്ടത്തിൽ

സംഭവത്തിൽ രമേശിന്റെ ഭാര്യയായ നിഹാരികയെയും കാമുകൻ നിഖിലിനെയും പൊലീസ് അറസ്റ്റ് ചെയ്തു

dot image

ബെംഗളൂരു: ചോദിച്ച പണം നൽകാത്തതിന്റെ വൈര്യാഗ്യത്തിൽ ഭർത്താവിനെ കൊന്ന ശേഷം മൃതദേഹം കത്തിച്ചുകളഞ്ഞ് ഭാര്യ. കുടക് ജില്ലയിലെ ഒരു കാപ്പി പ്ലാന്റേഷനിൽ കണ്ടെത്തിയ ഒരു മൃതദേഹമാണ് അന്വേഷണ ഉദ്യോഗസ്ഥരെപ്പോലും ഞെട്ടിച്ച ഒരു കൊലപാതകത്തിന്റെ ചുരുളഴിച്ചത്.

ഹൈദരാബാദ് സ്വദേശിയായ രമേശ് എന്ന ബിസിനസുകാരനാണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ രമേശിന്റെ ഭാര്യയായ നിഹാരികയെയും, കാമുകൻ നിഖിലിനെയും പൊലീസ് അറസ്റ്റ് ചെയ്തു.

സംഭവം ഇങ്ങനെ

രമേശിന്റേയും നിഹാരികയുടെയും രണ്ടാം വിവാഹബന്ധമായിരുന്നു ഇത്. ഒരു സാമ്പത്തിക തട്ടിപ്പ് കേസിൽ ജയിലിലായിരുന്ന നിഹാരികയെ, ജയിലിൽ നിന്നിറങ്ങിയ ശേഷമാണ് രമേശ് വിവാഹം കഴിച്ചത്. ഇരുവരും എല്ലാ സൗകര്യങ്ങളുമുള്ള മികച്ച ഒരു ജീവിതമാണ് ജീവിച്ചിരുന്നത്. എന്നാൽ ഇതിനിടെ നിഹാരികയ്ക്ക് നിഖിൽ എന്ന യുവാവുമായി അടുപ്പം ഉണ്ടായി. ശേഷം നിഹാരിക എട്ട് കോടി രൂപ ആവശ്യപ്പെട്ടപ്പോൾ രമേശ് ആ പണം കൊടുത്തില്ല. ഈ പകയിലാണ് നിഹാരിക, നിഖിലിനൊപ്പവും അങ്കുർ എന്ന സുഹൃത്തിനൊപ്പവും രമേശിനെ കൊന്നത്.

ഹൈദരാബാദിലെ ഉപ്പലിൽ വെച്ച്, ശ്വാസംമുട്ടിച്ചാണ് രമേശിനെ നിഹാരികയും കൂട്ടരും കൊന്നത്. ശേഷം മൃതദേഹം 800 കിലോമീറ്ററോളം യാത്ര ചെയ്ത് കുടകിലെ ഒരു കാപ്പി പ്ലാന്റേഷനിലേക്ക് കൊണ്ടുവരികയായിരുന്നു. അവിടെവെച്ച് ഒരു പുതപ്പ് കൊണ്ട് മൂടി, മൃതദേഹം ഇവർ കത്തിച്ചു. ശേഷം ഇരുവരും ഹൈദരാബാദിലെത്തുകയും, നിഹാരിക ഭർത്താവിനെ കാണാനില്ലെന്ന് പരാതി നൽകുകയും ചെയ്തു.

ഒക്ടോബർ എട്ടിനാണ് കുടകിലെ കാപ്പി പ്ലാന്റേഷനിൽ കത്തിക്കരിഞ്ഞ നിലയിൽ രമേശിന്റെ മൃതദേഹം ലഭിക്കുന്നത്. ആദ്യം അന്വേഷണം ആരംഭിച്ച പൊലീസ് സംഘത്തിന് മൃതദേഹം ആരുടേതാണെന്ന് സ്ഥിരീകരിക്കാനായിരുന്നില്ല. അതോടെ ആ പ്രദേശത്തെ കേന്ദ്രീകരിച്ച് അന്വേഷണം നടത്താൻ പൊലീസ് തീരുമാനിച്ചു.

ഇതിനിടെയാണ് സിസിടിവിയിൽ പതിഞ്ഞ ഒരു ബെൻസ് പോലീസിന്റെ കണ്ണിലുണ്ടാകുന്നത്. കാറിന്റെ നമ്പർ ട്രസ് ചെയ്ത പൊലീസ് കാർ രമേശിന്റേതാണെന് കണ്ടെത്തുകയും, ഇയാളെ കാണാനില്ലെന്ന് പരാതി നിലവിലുള്ളതായി അറിയുകയും ചെയ്യുന്നു. ഇതോടെയാണ് വലിയ ഒരു കൊലപാതകത്തിന്റെ ചുരുളഴിയുന്നത്.

അന്വേഷിക്കാൻ വളരെ ബുദ്ധിമുട്ടിയ ഒരു കേസായിരുന്നു ഇതെന്നും, ഒരു തുമ്പ് പോലും ബാക്കിയുണ്ടയായിരുന്നില്ല എന്നതായിരുന്നു ഞങ്ങൾ നേരിട്ട വെല്ലുവിളിയെന്നും പൊലീസ് ഉദ്യോഗസ്ഥർ പറഞ്ഞു.' ഈ പരാതി ലഭിച്ചതിന് നാല് ദിവസം മുൻപാണ് ഈ മൃതദേഹം കത്തിച്ചിരിക്കുന്നത്. മേഖലയിലെ സംശയാസ്പദമായ എല്ലാ കാര്യങ്ങളും ഞങ്ങൾ നിരീക്ഷിച്ചിരുന്നു. അങ്ങനെയാണ് പുലർച്ചെ 12നും 2നും ഇടയ്ക്ക് ഒരു ചുവപ്പ് ബെൻസ് കാർ ഞങ്ങൾ കാണുന്നത്. ഈ തുമ്പിൽപിടിച്ച് കൂടുതൽ പരിശോധിച്ചപ്പോളാണ് പ്രതികൾ പിടിയിലാകുന്നത്'; കൊടക് പൊലീസ് മേധാവി പറഞ്ഞു.

Content Highlights: Wife killed husband over not giving 8 crore

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us