റോഡരികിൽ നിന്ന് മോമോസ് കഴിച്ച് ഭക്ഷ്യവിഷബാധ; ഒരാൾ മരിച്ചു, 25 പേർ ആശുപത്രിൽ

മോമോസ് കഴിച്ചവർക്ക് ഛർദ്ദി, വയറിളക്കം, വയറുവേദന എന്നിവ ഉൾപ്പെടെയുള്ള രോഗലക്ഷണങ്ങളുണ്ടായിരുന്നു എന്നാണ് റിപ്പോർട്ട്

dot image

ഹൈദരാബാദ്: റോഡരികിൽ നിന്ന് മോമോസ് കഴിച്ചവര്‍ക്ക് ഭക്ഷ്യവിഷബാധ. സംഭവത്തിൽ ഒരാൾ മരിക്കുകയും 25 പേരെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും ചെയ്തു. ഹൈദരാബാദിലെ ബഞ്ചാര ഹിൽസിലാണ് സംഭവം നടന്നത്. കഴിഞ്ഞ വെള്ളിയാഴ്ച വഴിയോര സ്റ്റാളിൽ നിന്ന് മോമോസ് കഴിച്ചവർക്കാണ് ഭക്ഷ്യവിഷബാധയേറ്റതെന്നാണ് വിവരം.

ഹൈദരാബാദിലെ ബഞ്ചാര ഹില്‍സിലെ മോമോസ് സ്റ്റാള്

മോമോസ് കഴിച്ചവർക്ക് ഛർദ്ദി, വയറിളക്കം, വയറുവേദന എന്നിവ ഉൾപ്പെടെയുള്ള ലക്ഷണങ്ങളുണ്ടായിരുന്നു എന്നാണ് വിവരം. ഏറ്റവും ഗുരുതരമായി ഭക്ഷ്യവിഷബാധയേറ്റ രേഷ്മ ബീഗമാണ് മരിച്ചത്. ആരോഗ്യസ്ഥിതിതി മോശമായതിനെ തുടർന്ന് ഇവരെ നിസാംസ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സ് ഹോസ്പിറ്റലിൽ എത്തിച്ചുവെങ്കിലും മരിച്ചു.

സംഭവത്തിൽ എംഡി രാജിക് (19), എംഡി അര്‍മാന്‍ (35) എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. മോമോസ് സ്റ്റോർ എഫ്എസ്എസ്എഐ ലൈസൻസില്ലാതെയും വൃത്തിഹീനമായ സാഹചര്യത്തിലുമാണ് പ്രവർത്തിക്കുന്നുണ്ടെന്ന് കണ്ടെത്തിയിട്ടുണ്ട്. ഭക്ഷ്യസാമ്പിളുകൾ പരിശോധനയ്ക്കായി ശേഖരിക്കുകയുെ ചെയ്തു. ഖരാട്ടബാദിലെ ചിന്തല്‍ ബസ്തിയിലുള്ള പാചക കേന്ദ്രം സീല്‍ ചെയ്യുകയും ചെയ്തിട്ടുണ്ട്.

Content Highlights: One dead, 25 hospitalised after eating momos in Hyderabad

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us