ചെന്നൈ: തമിഴ്‌നാട്ടിലെ കോയമ്പത്തൂർ ജില്ലയിലെ സ്വകാര്യ എഞ്ചിനീയറിങ് കോളേജ് ഹോസ്റ്റലിൻ്റെ നാലാം നിലയിൽ നിന്ന് ചാടിയ 19 കാരനായ വിദ്യാർത്ഥിക്ക് ഗുരുതര പരിക്ക്. തനിക്ക് അമാനുഷിക ശക്തിയുണ്ടെന്ന് പറഞ്ഞായിരുന്നു വിദ്യാർത്ഥിയുടെ അതി സാഹസികത.
കർപ്പഗം എഞ്ചിനീയറിങ് കോളേജിൽ ആർട്ടിഫിഷ്യൽ ഇൻ്റലിജൻസ് കോഴ്‌സ് പഠിക്കുന്ന മൂന്നാം വർഷ വിദ്യാർത്ഥിയായ പ്രഭുവിനാണ് പരിക്കേറ്റത്. കോളേജ് ഹോസ്റ്റലിലാണ് പ്രഭു താമസിച്ചിരുന്നത്. തനിക്ക് അമാനുഷിക ശക്തിയുണ്ടെന്നും ഒന്നും തന്നെ ഉപദ്രവിക്കില്ലെന്നും പ്രഭു നിരന്തരം തങ്ങളോട് പറയുമായിരുന്നുവെന്ന് സുഹൃത്തുക്കൾ പറഞ്ഞു.
പ്രഭു ഹോസ്റ്റലില്‍ നിന്ന് ചാടുന്നതിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. നീല ഷർട്ട് ധരിച്ച പ്രഭു ഒരു മുറിയിൽ നിന്ന് പുറത്തിറങ്ങി ഹോസ്റ്റൽ ഇടനാഴിയിലേക്ക് നടക്കുന്നത് സിസിടിവി ദൃശ്യങ്ങളിൽ വ്യക്തമാണ്. തുടർന്ന് വിദ്യാർത്ഥി കെട്ടിടത്തിൻ്റെ നാലാം നിലയിൽ നിന്ന് ചാടുന്നു, രണ്ട് ആൺകുട്ടികൾ ഇടനാഴിയിൽ സ്തംഭതരായി നിൽക്കുന്നതും സിസിടിവി ദൃശ്യത്തിൽ വ്യക്തമാണ്. കൈയ്ക്കും കാലിനും തലയ്ക്കും ഗുരുതരമായി പരിക്കേറ്റ പ്രഭു സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. സംഭവത്തിൽ ചെട്ടിപ്പാളയം പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
சூப்பர் பவர் உள்ளதாக நினைத்து 4வது மாடியில் இருந்து குதித்த மாணவர்.. இவர் சூப்பர் ஹீரோ படங்கள் அதிகம் பார்ப்பார் என கூறப்படுகிறது#Coimbatore #College #Student #Death #NewsTamil #NewsTamil24x7 pic.twitter.com/4AbdAJOsjU
— News Tamil 24x7 (@NewsTamilTV24x7) October 29, 2024
Content Highlights: Tamil Nadu student claims superpowers, injured after jumping from college hostel