തെലങ്കാനയില്‍ മയോണൈസ് നിരോധിച്ചു

ചൊവ്വാഴ്ച ഹൈദരാബാദിലെ മോമോസ് ഷോപ്പില്‍ നിന്ന് ഉപയോഗിച്ച 31കാരനാണ് മരിച്ചത്.

dot image

ഹൈദരാബാദ്: വേവിക്കാത്ത മുട്ട ഉപയോഗിച്ചുള്ള മയോണൈസ് ഉപയോഗം നിരോധിച്ച് തെലങ്കാന സര്‍ക്കാര്‍. ഒരു വര്‍ഷത്തേക്കാണ് നിരോധനം. മയോണൈസ് ഉപയോഗിച്ചതിലൂടെ ഭക്ഷ്യവിഷബാധ ഉണ്ടാവുന്ന സംഭവങ്ങള്‍ അടുത്തിടെ സംസ്ഥാനത്ത് വര്‍ധിച്ചതിനെ തുടര്‍ന്നാണ് ഈ തീരുമാനം. കഴിഞ്ഞ ദിവസം ഹൈദരാബാദില്‍ മയോണൈസ് ഉപയോഗിച്ചതിനെ തുടര്‍ന്ന് ഭക്ഷ്യവിഷബാധയേറ്റ് ഒരാള്‍ മരിക്കുകയും 15 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും ചെയ്തിരുന്നു.

ബുധനാഴ്ച മുതല്‍ നിരോധനം നിലവില്‍ വന്നു. വേവിക്കാത്ത മുട്ട ചേര്‍ക്കാത്ത മയോണൈസ് ഉപയോഗം വര്‍ധിപ്പിക്കാനുള്ള ശ്രമങ്ങള്‍ സംസ്ഥാനത്തെ ഭക്ഷ്യസുരക്ഷാ വകുപ്പ് നടത്തും.

ചൊവ്വാഴ്ച ഹൈദരാബാദിലെ മോമോസ് ഷോപ്പില്‍ നിന്ന് ഉപയോഗിച്ച 31കാരനാണ് മരിച്ചത്. മറ്റ് ഷോപ്പുകളില്‍ നിന്ന് വിവിധ ഭക്ഷണങ്ങള്‍ക്കൊപ്പം മയോണൈസ് ഉപയോഗിച്ച 15 പേരെയാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

Story Highlights: The Telangana government on Wednesday banned raw egg-based mayonnaise

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us