തീപിടിത്തമുണ്ടായാൽ സീറ്റിന്റെ ഇരുവശത്ത് നിന്നും വെളളം ചീറ്റും,അലാറം; 'ഐരാവത് ക്ലബ് ക്ലാസ് 2.0' ബസിന് 1.78 കോടി

അത്യാധുനിക സുരക്ഷാ സംവിധാനങ്ങളോട് കൂടിയാണ് ബസിന്റെ നിർമാണം.

dot image

ബെംഗളൂരു: 20 പുതിയ വോള്‍വൊ ബസുകള്‍ പുറത്തിറക്കി കര്‍ണാടക ആര്‍ടിസി. കഴിഞ്ഞ ദിവസം കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ ബസുകൾ ഉദ്ഘാടനം ചെയ്തു. 'ഐരാവത് ക്ലബ് ക്ലാസ് 2.0' എന്ന പേരിലാണ് ബസുകൾ ഇറക്കിയിരിക്കുന്നത്. ബസിന് ഏകദേശം 1.78 കോടി രൂപ വിലയുണ്ടെന്നാണ് റിപ്പോർട്ട്. ഐരാവത് ക്ലബ് ക്ലാസ് ബസുകളുടെ പരിഷ്കരിച്ച പതിപ്പാണ് 'ഐരാവത് ക്ലബ് ക്ലാസ് 2.0' .

ചടങ്ങില്‍ മുഖ്യമന്ത്രി സിദ്ധരാമയ്യ, ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാര്‍, ഗതാഗതമന്ത്രി രാമലിംഗ റെഡ്ഡി എന്നിവര്‍ ചേര്‍ന്ന് ബസുകള്‍ ഫ്‌ലാഗ് ഓഫ് ചെയ്തു. കർണാടക റോഡ് ട്രാൻസ്‌പോർട്ട് കോർപ്പറേഷൻ്റെ (കെഎസ്ആർടിസി) ജീവനക്കാരും ഉദ്ഘാടന ചടങ്ങിൽ പങ്കെടുത്തു. അത്യാധുനിക സുരക്ഷാ സംവിധാനങ്ങളോട് കൂടിയാണ് ബസിന്റെ നിർമാണം.

മുഖ്യമന്ത്രി സിദ്ധരാമയ്യ, ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാര്‍, ഗതാഗതമന്ത്രി രാമലിംഗ റെഡ്ഡി എന്നിവര്‍ ചേര്‍ന്ന് ബസുകള്‍ ഫ്‌ലാഗ് ഓഫ് ചെയ്യുന്നു
ബസുകള്‍ ഫ്‌ലാഗ് ഓഫ് ചെയ്യുന്നു

ലെഗ്‌റൂമും ഹെഡ്‌റൂമും വിശാലമായ വിൻഡ്‌ഷീൽഡ് എന്നീ മികച്ച സൗകര്യങ്ങളും ബസിൽ ഉൾപ്പെട്ടിട്ടുണ്ട്. വിൻഡ്‌ഷീൽഡ് ഗ്ലാസിന് 9.5 ശതമാനം വീതിയാണ് ഉളളത്. ഇത് വണ്ടി ഓടിക്കുമ്പോഴുളള ഡ്രൈവറുടെ കാഴ്ച സുഖമമാക്കുന്നു‌. മാത്രമല്ല ബ്ലൈൻഡ് സ്പോട്ടുകൾ കുറയ്ക്കുകയും ചെയ്യുമെന്ന് കെഎസ്ആർടിസി അറിയിച്ചു. മുൻ ബസുകളെ അപേക്ഷിച്ച് ല​ഗേ​​ജ് വെയ്ക്കുന്നതിനുളള സൗകര്യങ്ങൾ 20 ശതമാനം കൂടുതലാണ്.

'ഐരാവത് ക്ലബ് ക്ലാസ് 2.0' ബസ്
'ഐരാവത് ക്ലബ് ക്ലാസ് 2.0' ബസ്

ഡ്രൈവിംഗ് സമയത്ത് മെച്ചപ്പെട്ട സുരക്ഷയ്ക്കായി പിൻ ഫോഗ് ലൈറ്റുകൾ, സ്വിച്ചുകൾ എന്നിവയെല്ലാം ബസിന്റെ പ്രത്യേകതയാണ്. ബസിന്റെ എയറോഡൈനാമിക് ഡിസൈൻ മികച്ച ഇന്ധനക്ഷമത നൽകുന്നു. നൂതന എഞ്ചിൻ സാങ്കേതികവിദ്യ ഇന്ധനക്ഷമത മെച്ചപ്പെടുത്തുകയും ചെയ്യുന്നു. ഫയര്‍ അലാറാം ആന്‍ഡ് പ്രൊട്ടക്ഷന്‍ സിസ്റ്റം എന്നീ സംവിധാനങ്ങൾ ബസിലുണ്ട്. തീപ്പിടിത്തമുണ്ടാകുന്ന സമയത്ത് സീറ്റിന്റെ ഇരുവശത്തു നിന്നും വാട്ടര്‍ പൈപ്പുകളിലൂടെ വെള്ളം പുറത്തുവിടാന്‍ സാധിക്കുന്ന വിധത്തിലാണ് സുരക്ഷാ സംവിധാനമെന്ന് മന്ത്രി രാമലിംഗ റെഡ്ഡി പറഞ്ഞു.

Content Highlights: Airavat Club Class luxury 2.0 bus costs ₹1.78 crore

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us