കുത്തിവെപ്പിൽ ലഹരി മരുന്ന് കലർത്തി, ബോധരഹിതയാക്കി പീഡിപ്പിച്ച് നഗ്‌ന ദൃശ്യങ്ങൾ പകർത്തി; ഡോക്ടർ അറസ്റ്റിൽ

ലഹരിമരുന്ന് കുത്തിവെച്ച് രോഗിയെ ബലാത്സംഗം ചെയ്ത കേസിൽ ഡോക്ടറെ പൊലീസ് അറസ്റ്റ് ചെയ്തു

dot image

കൊൽക്കത്ത: രാജ്യത്തെ നടുക്കിയ ആർജി കർ ആശുപത്രിയിലെ ബലാത്സംഗ കൊലപാതകത്തിന് ശേഷം ബംഗാളിൽ വീണ്ടും ആശുപത്രിയിൽ ബലാത്സംഗം. ലഹരിമരുന്ന് കുത്തിവെച്ച് രോഗിയെ ബലാത്സംഗം ചെയ്ത കേസിൽ ഡോക്ടറെ പൊലീസ് അറസ്റ്റ് ചെയ്തു. ബംഗാളിലെ നോർത്ത് 24 പർഗാനാസ് ജില്ലയിലാണ് സംഭവം.

ബരുൻഹട്ട് ഏരിയയിലെ ക്ലിനിക്കിൽ നിന്നും നൂർ ആലം സർദാർ എന്ന ഡോക്ടറെ പൊലീസ് അറസ്റ്റ് ചെയ്തു. ബലാത്സംഗവും കൊലപാതകവും ഉൾപ്പെടുന്ന കേസുകളിൽ വധശിക്ഷ നിർബന്ധമാക്കുന്ന പുതിയ ബിൽ കഴിഞ്ഞ മാസം ബംഗാൾ സർക്കാർ ഏകകണ്ഠമായി പാസാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് പുതിയ കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.

ചികിത്സയ്ക്കായി എത്തിയ യുവതിയോട് ഒരു കുത്തിവെയ്പ്പ് എടുക്കണമെന്ന് പറഞ്ഞ ഡോക്ടർ നൂർ ആലം സർദാർ കുത്തിവെയ്‌പ്പെടുക്കാൻ വിസമ്മതിച്ച യുവതിയെ നിർബന്ധിക്കുകയായിരുന്നു. പിന്നാലെ യുവതി ബോധ രഹിതയായി. ബോധം തിരിച്ചുകിട്ടിയപ്പോഴാണ് താൻ ബലാത്സംഗത്തിനിരയായെന്ന് മനസ്സിലായത്. യുവതിയുടെ സ്വകാര്യ ചിത്രങ്ങളും ഡോക്ടർ മൊബൈലിൽ പകർത്തുകയും ബ്ലാക്ക് മെയിൽ ചെയ്യുകയും ചെയ്തു. പ്രതി ആവശ്യപ്പെട്ട നാല് ലക്ഷം രൂപ നൽകിയില്ലെങ്കിൽ സ്വകാര്യ ചിത്രങ്ങൾ സമൂഹ മാധ്യമങ്ങളിൽ പോസ്റ്റ് ചെയ്ത് അപമാനിക്കുമെന്നും ഡോക്ടർ ഭീഷണിപ്പെടുത്തതായി യുവതി ആരോപിച്ചു.

Content Highlights: doctor arrested for raping patient in kolkata

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us