നാല് ബാലികമാരെ പീഡിപ്പിച്ചു;അറസ്റ്റിലായ പ്രതിയുടെ ഫോണിൽ നിന്ന് കണ്ടെത്തിയത് പെൺകുട്ടികളുടെ നൂറുകണക്കിന് വീഡിയോ

എട്ടിനും 11നും ഇടയില്‍ പ്രായമുള്ള നാല് പെണ്‍കുട്ടികളെയാണ് 54കാരൻ പീഡിപ്പിച്ചത്

dot image

അഹമ്മദാബാദ്: ഗുജറാത്തില്‍ നാല് പെണ്‍കുട്ടികളെ ബലാത്സംഗം ചെയ്ത കേസില്‍ ഞെട്ടിക്കുന്ന കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. എട്ടിനും 11നും ഇടയില്‍ പ്രായമുള്ള നാല് പെണ്‍കുട്ടികളെ പീഡിപ്പിച്ചതിന് 54കാരനായ ചന്ദ്രകാന്ത് പട്ടേലിനെ ഈ മാസം 13ന് അറസ്റ്റ് ചെയ്തിരുന്നു. തുടര്‍ന്ന് നടത്തിയ ചോദ്യം ചെയ്യലില്‍ ഇയാള്‍ പീഡിപ്പിച്ച കുട്ടികളുടെ വീഡിയോ എടുത്ത് സൂക്ഷിച്ചുവെച്ചിരുന്നുവെന്ന് പൊലീസ് കണ്ടെത്തി.

പെണ്‍കുട്ടികളില്‍ ഒരാളുടെ മാതാപിതാക്കളുടെ പരാതിയില്‍ ഖേഡയിലെ വാസോ പൊലീസാണ് ഇയാളെ അറസ്റ്റ് ചെയ്തത്. പെണ്‍കുട്ടിക്ക് വയ്യായ്ക തോന്നിയപ്പോള്‍ മാതാപിതാക്കള്‍ പെണ്‍കുട്ടിയോട് കാര്യം അന്വേഷിക്കുകയും പട്ടേല്‍ പീഡിപ്പിച്ചുവെന്ന് അറിയുകയുമായിരുന്നു. പിന്നാലെ മറ്റ് പെണ്‍കുട്ടികളുടെ രക്ഷിതാക്കളും പൊലീസിനെ സമീപിക്കുകയായിരുന്നു.

നാദിയാദിലെ പെയിന്റ് പണിക്കാരനായ ചന്ദ്രകാന്ത് പട്ടേല്‍ തനിച്ചാണ് താമസം. പെണ്‍കുട്ടികളെ പണവും ചോക്ലേറ്റുകളും ബിസ്‌ക്കറ്റുകളും കാണിച്ച് പ്രലോഭിപ്പിച്ചാണ് ഇയാള്‍ കൊണ്ടുപോയിരുന്നതെന്നും പൊലീസ് കണ്ടെത്തി.

'ഇയാളുടെ കൂടെ തനിയെ പെണ്‍കുട്ടികള്‍ വന്ന സമയത്ത് അവരെ പീഡിപ്പിക്കുകയും അത് ചിത്രീകരിക്കുകയും ചെയ്തു. ഇത്തരത്തിലുള്ള നൂറുകണക്കിന് വീഡിയോകള്‍ ഞങ്ങള്‍ കണ്ടെത്തി. ഇവയെല്ലാം ഫോറന്‍സിക് പരിശോധയ്ക്ക് അയച്ചിട്ടുണ്ട്', പൊലീസ് ഉദ്യോഗസ്ഥന്‍ പറഞ്ഞു. ഫോറന്‍സിക് റിപ്പോര്‍ട്ടിന് ശേഷം മറ്റ് നടപടികള്‍ സ്വീകരിക്കുമെന്ന് ഖേദ എസ്പി രാജേഷ് ഗാധിയ പറഞ്ഞു. പട്ടേല്‍ ഇനിയും മറ്റേതെങ്കിലും പെണ്‍കുട്ടികളെ ബലാത്സംഗത്തിനിരയാക്കിയിട്ടുണ്ടോയെന്ന് അന്വേഷിക്കുമെന്നും പൊലീസ് അറിയിച്ചു.

Content Highlights: Four girls were abused many videos of the girls were found on the accused phone

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us