ബെംഗളൂരുവില്‍ മലയാളി കുടുംബത്തിന് നേരെ ആക്രമണം; അഞ്ച് വയസുകാരന്റെ തലയില്‍ ചില്ല് തറച്ച് പരിക്ക്

കാര്‍ മുന്നോട്ടെടുക്കാന്‍ ശ്രമിച്ചതോടെ ആക്രമികളില്‍ ഒരാള്‍ കൈയിലുണ്ടായിരുന്ന കല്ല് ഗ്ലാസിലേക്ക് എറിഞ്ഞു

dot image

ബെംഗളൂരു: ബെംഗളൂരുവില്‍ മലയാളി കുടുംബത്തിന് നേരെ ആക്രമണം. ചൂഢസാന്ദ്ര എന്ന സ്ഥലത്ത് വെച്ചാണ് സംഭവം. കോട്ടയം കിടങ്ങൂര്‍ സ്വദേശി അനൂപും കുടുംബവുമാണ് ആക്രമിക്കപ്പെട്ടത്. ആക്രമണത്തില്‍ അനൂപിന്റെ അഞ്ച് വയസുകാരനായ മകന്‍ സ്റ്റീവിന്റെ തലയ്ക്ക് പരിക്കേറ്റു.

ഇന്നലെ രാത്രി 9.30 ഓടെയാണ് സംഭവം നടന്നത്. ദീപാവലി ഷോപ്പിങിന് ശേഷം വീട്ടിലേക്ക് മടങ്ങുകയായിരുന്നു അനൂപും ഭാര്യ ജിസും മക്കളായ സെലസ്റ്റയും സ്റ്റീവും. ഇതിനിടെയാണ് ആക്രമണം നടന്നത്. താമസ സ്ഥലത്തിന് രണ്ട് കീലോമീറ്റര്‍ അകലെ എത്തിയപ്പോള്‍ രണ്ടംഗ സംഘം തങ്ങളുടെ വാഹനത്തെ മറികടന്നതായി അനൂപ് പറഞ്ഞു. ഇവര്‍ തൊട്ടുമുന്നില്‍ പോയ ബലേനോ കാറിനെ തടഞ്ഞുനിര്‍ത്തി വിന്‍ഡോ താഴ്ത്താന്‍ ആവശ്യപ്പെട്ടു. എന്നാല്‍ കാറിലുള്ളവര്‍ അതിന് തയ്യാറായില്ല. അക്രമികള്‍ കല്ലെടുക്കാന്‍ കുനിഞ്ഞപ്പോള്‍ കാര്‍ അതിവേഗം ഓടിച്ച് അവര്‍ രക്ഷപ്പെട്ടു. ഇതോടെ അക്രമികള്‍ തങ്ങളെ ലക്ഷ്യംവെച്ചുവെന്ന് അനൂപ് പറഞ്ഞു.

ഈ സമയം ഭാര്യയോട് വീഡിയോ പകര്‍ത്താന്‍ താന്‍ ആവശ്യപ്പെട്ടുവെന്നും അനൂപ് പറഞ്ഞു. അക്രമികള്‍ ഡ്രൈവര്‍ സീറ്റിനരികിലെത്തി വിന്‍ഡോ താഴ്ത്താന്‍ ആവശ്യപ്പെട്ടു. കാര്‍ മുന്നോട്ടെടുക്കാന്‍ ശ്രമിച്ചതോടെ ആക്രമികളില്‍ ഒരാള്‍ കൈയിലുണ്ടായിരുന്ന കല്ല് ഗ്ലാസിലേക്ക് എറിഞ്ഞു. ഗ്ലാസ് പൊട്ടി മകന്റെ തലയില്‍ തറച്ചു കയറി. മകന്റെ തലയ്ക്ക് മൂന്ന് തുന്നലുണ്ടെന്നും അനൂപ് പറഞ്ഞു.

അനൂപിന്റെയും ഭാര്യയുടെയും പരാതിയില്‍ പരപ്പന അഗ്രഹാര പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തു. ബുധനാഴ്ച രാത്രി തന്നെ പ്രതികളിലൊരാളെ പൊലീസ് പിടികൂടി. രണ്ടാമനുവേണ്ടിയുള്ള അന്വേഷണം പൊലീസ് ഊര്‍ജിതമാക്കിയിട്ടുണ്ട്.

Content Highlights- malayali family attacked by two men in Bengaluru

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us