
ധാക്ക: വൈദ്യുതി ഇനത്തില്‍ കുടിശ്ശിക വന്നതിനെ തുടര്‍ന്ന് ബംഗ്ലാദേശിനുള്ള വൈദ്യുതി വിച്ഛേദിച്ച് അദാനി ഗ്രൂപ്പ്. 846 മില്യണ്‍ ഡോളറാണ് വൈദ്യുതി ഇനത്തില്‍ കുടിശ്ശികയുള്ളത്. ജാര്‍ഖണ്ഡില്‍ നിന്ന് ബംഗ്ലാദേശിലേക്ക് വൈദ്യുതി നല്‍കുന്ന അദാനി പവര്‍ ജാര്‍ഖണ്ഡ് ലിമിറ്റഡാണ് വൈദ്യുതി നല്‍കുന്നത് നിര്‍ത്തിയത്.
170 മില്യണ്‍ ഡോളറിന്റെ ലൈന്‍അപ്പ് ക്രെഡിറ്റ് ബംഗ്ലാദേശ് ചോദിച്ചിട്ടുണ്ട്. പക്ഷെ ഇതും ലഭിച്ചിരുന്നില്ല. വ്യാഴാഴ്ച വരെ ബംഗ്ലാദേശ് സമയം ചോദിച്ചിരുന്നു. എന്നാല്‍ പണം ശരിയാവാത്ത സ്ഥിതിയാണുള്ളത്. 1016 മെഗാവാട്ട് വൈദ്യുതിയാണ് ബംഗ്ലാദേശിന് നല്‍കുന്നത്.