70000 രൂപ തിരികെ നൽകിയില്ല;ഡല്‍ഹിയിൽ ദീപാവലി ആഘോഷത്തിനിടെ രണ്ട് പേർ വെടിയേറ്റ് മരിച്ചു,പിന്നില്‍ പതിനേഴുകാരന്‍

പണമിടപാട് സംബന്ധിച്ചുള്ള തര്‍ക്കമാണ് കൊലപാതകത്തിലെക്ക് കലാശിച്ചതെന്നും പൊലീസ് പറഞ്ഞു

dot image

ന്യൂഡല്‍ഹി: ദീപാവലി ആഘോഷത്തിനിടെ രണ്ട് പേർ വെടിയേറ്റ് മരിച്ചു. ഡല്‍ഹി ഷഹ്ദാരയില്‍ ഇന്നലെയാണ് സംഭവം. ആകാശ് ശര്‍മ, അനന്തരവനായ റിഷഭ് ശര്‍മ എന്നിവരാണ് കൊല്ലപ്പെട്ടത്.പണമിടപാട് സംബന്ധിച്ചുള്ള തര്‍ക്കമാണ് കൊലപാതകത്തിലെക്ക് കലാശിച്ചതെന്നും പൊലീസ് പറഞ്ഞു.

വാടകക്കൊലയാളിയാണ് കൊലപാതകം നടത്തിയത്. വാടകക്കൊലയാളിയെ ഏര്‍പ്പെടുത്തിയ പതിനേഴുകാരനെ പൊലീസ് അറസ്റ്റ് ചെയ്തു. സംഭവത്തിന്റെ സിസിടിവി ദൃശ്യം പൊലീസിന് ലഭിച്ചു.ആകാശ് ശര്‍മ, റിഷഭ് ശര്‍മ, ആകാശിന്റെ മകന്‍ ക്രിഷ് ശര്‍മ എന്നിവര്‍ വീടിന് മുന്‍വശത്തെ റോഡില്‍ പടക്കം പൊട്ടിച്ചുനില്‍ക്കുന്നതും വീഡിയോയില്‍ കാണാം.

പതിനേഴ് വയസ്സ് തോന്നിക്കുന്ന ആണ്‍കുട്ടി സ്‌കൂട്ടറിലെത്തി ഇവരുടെ സമീപത്തെത്തുന്നതും ആകാശിന്റെ കാല്‍ക്കല്‍തൊട്ട് വണങ്ങുന്നതും പരിസരത്തുനിന്ന വാടകക്കൊലയാളി ആകാശിന് നേര്‍ക്ക് വെടിയുതിര്‍ക്കുന്നതും വീഡിയോയില്‍ കാണവുന്നതാണ്. ആകാശിനുനേര്‍ക്ക് അയാള്‍ അഞ്ചുതവണ വെടിയുതിര്‍ത്തു. വെടിവെപ്പില്‍ ആകാശിന്റെ മകന് പരിക്കേറ്റിട്ടുണ്ട്. ഓടി രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടെയാണ് റിഷഭ് ശര്‍മയ്ക്ക് വെടിയേറ്റത്.

ആകാശിന്റെ അകന്ന ബന്ധുവായ പതിനേഴുകാരന്‍, ആകാശിന് 70,000 രൂപ ഒരുമാസം മുന്‍പ് വായ്പ നല്‍കിയിരുന്നു. പണം മടക്കി നല്‍കുകയോ ആകാശ് ഫോണ്‍കോളുകള്‍ അറ്റന്‍ഡ് ചെയ്യുകയോ ഉണ്ടാകാത്തതിനാലാണ് കൊലപാതകത്തിനായുള്ള പദ്ധതി 17കാരന്‍ തയ്യാറാക്കിയതെന്ന് പൊലീസ് പറഞ്ഞു.

Content Highlights: Delhi Man Celebrating Diwali Shot Dead In Front Of Son. Gunman Hired By Teen

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us