'ഒരു ഡബിൾ ബാരൽ വെടിവെപ്പ്'; പൂനെയിൽ പാർക്കിങ് തർക്കത്തിൽ യുവാവിന് നേരെ വെടിയുതിർത്ത് മുൻ ആർമി ഉദ്യോഗസ്ഥൻ

കഴിഞ്ഞ ദിവസം രാത്രിയില്‍ നടന്ന പാര്‍ക്കിങ് തര്‍ക്കത്തിനിടയില്‍ പ്രകോപിതനായി മുന്‍ ആര്‍മി ഉദ്യോഗസ്ഥന്‍ യുവാവിനെ വെടിവെക്കുകയായിരുന്നു.

dot image

പൂനെ: പാര്‍ക്കിങ് തര്‍ക്കത്തെ തുടര്‍ന്ന് യുവാവിന് നേരെ വെടിയുതിര്‍ത്ത് മുന്‍ ആര്‍മി ഉദ്യോഗസ്ഥന്‍. പൂനെയിലെ അശോക് നഗര്‍ ഏരിയയിലാണ് സംഭവം. വെടിയേറ്റയാളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായി പൊലീസ് അറിയിച്ചു.

ഡബിള്‍ ബാരല്‍ തോക്ക് ഉപയോഗിച്ചാണ് മുന്‍ ആര്‍മി ഉദ്യോഗസ്ഥന്‍ യുവാവിനെ വെടിവെച്ചതെന്ന് ഡെപ്യൂട്ടി കമ്മീഷണര്‍ ഹിമ്മത് ജാദവ് പറഞ്ഞു. പ്രതിയെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

കഴിഞ്ഞ ദിവസം രാത്രിയില്‍ നടന്ന പാര്‍ക്കിങ് തര്‍ക്കത്തിനിടയില്‍ പ്രകോപിതനായി മുന്‍ ആര്‍മി ഉദ്യോഗസ്ഥന്‍ യുവാവിനെ വെടിവെക്കുകയായിരുന്നു. സംഭവത്തില്‍ അന്വേഷണം പുരോഗമിക്കുകയാണ്.

Content Highlights: Ex Army man shoot a man in Pune over parking dispute

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us