ദാമ്പത്യത്തിലെ സ്വകാര്യത മൗലികാവകാശം; ഭാര്യയുടെ കോൾ ഹിസ്റ്ററി തെളിവായി നൽകിയ ഭർത്താവിനോട് മദ്രാസ് ഹൈക്കോടതി

'ജീവിത പങ്കാളിയുടെ കാര്യങ്ങളിൽ അനാവശ്യമായി ഇടപെടുന്നതോ, ഒളിഞ്ഞുനോക്കുന്നതോ നിയമത്തിന് അനുവദിക്കാനോ പ്രോത്സാഹിപ്പിക്കാനോ കഴിയില്ല'

dot image

ചെന്നൈ: സ്വകാര്യത ഒരു മൗലികാവകാശമെന്നും അതിൽ പങ്കാളികളുടെ ഇടയിലുളള സ്വകാര്യതയും ഉൾക്കൊള്ളുന്നുവെന്ന് മദ്രാസ് ഹൈക്കോടതി. അവകാശം ലംഘിച്ച് ലഭിക്കുന്ന തെളിവുകൾ കോടതിയ്ക്ക് സ്വീകാര്യമല്ലെന്നും മദ്രാസ് ഹൈക്കോടതി. മധുരയിലെ ദമ്പതികളുടെ വിവാഹ മോചനത്തിനായി ഭാര്യയുടെ സമ്മതമില്ലാതെ ഭർത്താവ് നൽകിയ മൊബൈൽ കോൾ രേഖകൾ നിരസിച്ചു കൊണ്ടായിരുന്നു കോടതി വിധി. പങ്കാളിയുടെ സ്വകാര്യത മൗലികാവകാശമാണെന്ന് ഓർമ്മിപ്പിച്ച മദ്രാസ് ഹൈക്കോടതി ജസ്റ്റിസ് ജി ആർ സ്വാമിനാഥൻ, ഇത്തരം തെളിവ് സ്വീകരിക്കില്ലെന്നും വ്യക്തമാക്കി.

തെളിവുകൾ സ്വീകരിക്കുന്നതിന് ഇന്ത്യൻ കോടതികൾ ആരോപിക്കുന്ന കാരണങ്ങളെക്കുറിച്ച് ചർച്ച ചെയ്യുന്നതിനിടെ ഇതിനു മുൻപ് ഇത്തരത്തിലുണ്ടായ കേസുകളും കോടതി ഉദ്ധരിച്ചു. 1984 ലെ കുടുംബ കോടതി നിയമത്തിലെ സെക്ഷൻ 14 പ്രകാരം കുടുംബ കോടതികൾക്ക് അസ്വീകാര്യമായ തെളിവുകൾ സ്വീകരിക്കാൻ അനുവദിക്കുന്നു. കുടുംബ കോടതിക്ക് നൽകിയിട്ടുള്ള വിവേചനാധികാരം കോടതികൾക്ക് സ്വന്തം നിലയിൽ ഒഴിവാക്കലുകൾ വരുത്തുവാനും കഴിയില്ല. ക്രിമിനൽ കേസുകളിൽ നിയമവിരുദ്ധമായി ലഭിച്ച തെളിവുകൾ ഒഴിവാക്കണമെന്ന് നിർദ്ദേശിച്ച ലോ കമ്മീഷന്‍ ഓഫ് ഇന്ത്യയുടെ 94-ാമത് റിപ്പോർട്ടും ജസ്റ്റിസ് സ്വാമിനാഥൻ പരാമർശിച്ചു.

വിവാഹബന്ധങ്ങളുടെ അടിസ്ഥാനം വിശ്വാസമാണ്. പങ്കാളികൾക്ക് പരസ്‌പര വിശ്വാസവും ഉണ്ടായിരിക്കണം. ജീവിത പങ്കാളിയുടെ കാര്യങ്ങളിൽ അനാവശ്യമായി ഇടപെടുന്നതോ, ഒളിഞ്ഞുനോക്കുന്നതോ നിയമത്തിന് അനുവദിക്കാനോ പ്രോത്സാഹിപ്പിക്കാനോ കഴിയില്ല. വിവാഹ ബന്ധത്തിൽ ആയിരിക്കവേ ഒരാൾ മറ്റൊരു പങ്കാളിയെ കണ്ടെത്തുന്നത് ദാമ്പത്യ ജീവിതത്തിൻ്റെ ഘടനയെ നശിപ്പിക്കുന്നു.

സ്ത്രീകൾക്കും അവരുടേതായ അവകാശങ്ങളുണ്ട്. സ്വകാര്യതാ അവകാശങ്ങൾ ലംഘിച്ച് ശേഖരിച്ച തെളിവുകൾ സ്വീകാര്യമല്ലെന്നും കോടതി ചൂണ്ടിക്കാട്ടി. ഭാര്യയുടെ ക്രൂരത, പരപുരുഷബന്ധം തുടങ്ങിയ കാരണങ്ങൾ കൊണ്ട് വിവാഹബന്ധം വേർപ്പെടുത്തണമെന്ന് ആവശ്യപ്പെട്ടു കൊണ്ടുളള ഹർജി പരിഗണിക്കവെയാണ് കോടതി നീരിക്ഷണം.

Content Highlights: The Madras High Court has declared that privacy constitutes a fundamental right for individuals

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us