ഹിമപൂര്‍: മാതാപിതാക്കള്‍ പാലത്തില്‍ നിന്ന് വലിച്ചെറിഞ്ഞ നവജാത ശിശുവിന് പുതുജന്മം. ജനിച്ച് ഏഴ് ദിവസം പ്രായമായ കുഞ്ഞിനെയാണ് മാതാപിതാക്കള്‍ പാലത്തിന് മുകളില്‍ നിന്ന് വലിച്ചെറിഞ്ഞത്. പിന്നാലെ കുഞ്ഞ് മരത്തില്‍ കുടുങ്ങി. അമ്പതോളം പരിക്കുകളാണ് കുഞ്ഞിന്റെ ശരീരത്തിൽ ഉണ്ടായിരുന്നത്. ആഗസ്റ്റ് മാസം ഉത്തര്‍പ്രദേശിലെ ഹമീര്‍പൂരിലാണ് സംഭവം.
കുഞ്ഞിനെ കാണ്‍പൂരിലുള്ള ലജ്പത് റായ് ആശുപത്രിയിലാണ് പ്രവേശിപ്പിച്ചിരിക്കുന്നത്. കുട്ടിയെ ഹമീർപൂരിനടുത്തുള്ള റാത്തിലെ പാലത്തിൽ നിന്ന് വലിച്ചെറിഞ്ഞ നിലയിലാണ് കണ്ടെത്തിയതെന്ന് ചികിത്സിച്ച ഡോക്ടർ സഞ്ജയ് കല പറഞ്ഞു. ഭാഗ്യവശാൽ കുഞ്ഞ് മരത്തിൽ കുടുങ്ങി. കുഞ്ഞിന്റെ ശരീരത്തിൽ നിരവധി മുറിവുകൾ ഉണ്ടായിരുന്നു. മൃഗങ്ങൾ കടിച്ചതിന് സമാനമായ മുറിവുകൾ കുട്ടിയുടെ ശരീരത്തിൽ ഉണ്ടായിരുന്നുവെന്നും ഡോക്ടർ പറഞ്ഞു.
'കുട്ടിയെ ഹമീർപൂരിനടുത്തുള്ള റാത്തിലെ പാലത്തിൽ നിന്ന് വലിച്ചെറിഞ്ഞ നിലയിലാണ് കണ്ടെത്തിയതെന്ന് ചികിത്സിച്ച ഡോക്ടർ സഞ്ജയ് കല പറഞ്ഞു. ഭാഗ്യവശാൽ കുഞ്ഞ് മരത്തിൽ കുടുങ്ങി. കുഞ്ഞിന്റെ ശരീരത്തിൽ നിരവധി മുറിവുകൾ ഉണ്ടായിരുന്നു. മൃഗങ്ങൾ കടിച്ചതിന് സമാനമായ മുറിവുകൾ കുട്ടിയുടെ ശരീരത്തിൽ ഉണ്ടായിരുന്നുവെന്നും ഡോക്ടർ പറഞ്ഞു.
ശ്രീ കൃഷ്ണജയന്തി ദിനത്തിലാണ് കുഞ്ഞിനെ കണ്ടെത്തിയത്. അതിനാല്‍ കുഞ്ഞിന് കൃഷ്ണ എന്നാണ് പേരിട്ടിരിക്കുന്നതെന്ന് ആശുപത്രി അധികൃതർ പറഞ്ഞു. പരിക്കേറ്റ കുഞ്ഞ് രണ്ട് മാസത്തെ ചികിത്സയ്ക്ക് ശേഷം ആശുപത്രിവിട്ടു. ഒക്ടോബർ 24 ന് പൊലീസിനും ശിശുക്ഷേമ സമിതി അംഗങ്ങൾക്കും കുട്ടിയെ കൈമാറിയതായും ആശുപത്രി അധികൃതർ വ്യക്തമാക്കി.
Content Highlights: Newborn was throw off bridge by parents surviced 50 wounds