കശ്മീരിൽ രണ്ട് ഭീകരരെ വധിച്ച് സുരക്ഷാസേന; ഏറ്റുമുട്ടൽ അനന്ത്‌നാഗിൽ

കൊല്ലപ്പെട്ട ഭീകരരിൽ ഒരാൾ വിദേശിയും ഒരാൾ പ്രദേശവാസിയുമാണെന്ന് സൈന്യം അറിയിച്ചു

dot image

ശ്രീനഗർ: ജമ്മു കശ്മീരിലെ അനന്ത്നാഗിൽ സുരക്ഷാസേനയുമായുള്ള ഏറ്റുമുട്ടലിൽ രണ്ട് ഭീകരർ കൊല്ലപ്പെട്ടു. മേഖലയിൽ ഭീകരരുടെ സാന്നിധ്യം ഉണ്ടെന്ന് മനസിലാക്കി, സൈന്യം നടത്തിയ ആന്റി- ടെറർ ഓപ്പറേഷനിടെയായിരുന്നു സുരക്ഷാസേനയും ഭീകരരും തമ്മിൽ ഏറ്റുമുട്ടലുണ്ടായത്.

ശ്രീനഗറിലെ ഖന്യാർ മേഖലയിലുണ്ടായ ഏറ്റുമുട്ടലിന് വെറും മണികൂറുകൾക്ക് ശേഷമാണ് അനന്തനാഗിൽ ഏറ്റുമുട്ടലുണ്ടായത്. കൊല്ലപ്പെട്ട ഭീകരരിൽ ഒരാൾ വിദേശിയും ഒരാൾ പ്രദേശവാസിയുമാണെന്ന് സൈന്യം അറിയിച്ചു. ഏത് സംഘടനയിൽപെട്ടവരാണ് തീവ്രവാദികൾക്ക് എന്നത് അന്വേഷിക്കേണ്ടതുണ്ടെന്നും സൈന്യം അറിയിച്ചു.

അതേസമയം, ജമ്മു കാശ്മീരിൽ ഇന്ന് വീണ്ടും അതിഥിതൊഴിലാളികൾക്ക് നേരെ ഭീകരാക്രമണമുണ്ടായി. ഉത്തർപ്രദേശിൽ നിന്ന് വന്ന തൊഴിലാളികൾക്ക് നേരെയാണ് ആക്രമണമുണ്ടായത്.

ജമ്മുവിലെ ബുധ്‌ഗം ജില്ലയിലായിരുന്നു ആക്രമണം ഉണ്ടായത്. ജൽ ശക്തി വകുപ്പിലെ ദിവസവേതന ജീവനക്കാരായ സോഫിയാൻ, ഉസ്മാൻ എന്നിവർക്ക് നേരെയാണ് ആക്രമണമുണ്ടായത്. ഇരുവരെയും ഉടൻ ആശുപത്രിയിൽ എത്തിക്കുകയും നിലവിൽ ആരോഗ്യനില തൃപ്തികരവുമാണ്.

12 ദിവസത്തിനിടെയുണ്ടാകുന്ന രണ്ടാമത്തെ ഭീകരാക്രമണമായിരുന്നു ഇത്. ദിവസങ്ങൾക്ക് മുൻപ് നടന്ന ഭീകരാക്രമണത്തിൽ ഏഴ് പേർ കൊല്ലപ്പെട്ടിരുന്നു. സോനാമാർഗ് മേഖലയിൽ സെഡ്-മൊഹാർ തുരങ്കനിർമാണത്തിന് എത്തിയ തൊഴിലാളികളുടെ താമസസ്ഥലത്തുണ്ടായ വെടിവെപ്പിൽ ആറ് തൊഴിലാളികളും ഒരു ഡോക്ടറും കൊല്ലപ്പെട്ടിരുന്നു. ജോലി കഴിഞ്ഞ് എല്ലാവരും ക്യാമ്പിലേക്ക് തിരിച്ചെത്തിയതിന് പിന്നാലെയായിരുന്നു ആക്രമണം.

Content Highlights: 2 terrorists died at encounter with army

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us