ചെന്നൈ: നവംബർ ഒന്ന് തമിഴ്നാട് ദിനമായി ആചരിക്കണമെന്ന് തമിഴക വെട്രിക്കഴകം നേതാവ് വിജയ് ആവശ്യപ്പെട്ടു. 1956 നവംബർ ഒന്നിനാണ് ഭാഷാടിസ്ഥാനത്തിൽ തമിഴ്നാട് രൂപീകരിച്ചത്. നവംബർ 1 തമിഴ്നാട് ദിനം ആയാൽ, തമിഴ് സംസാരിക്കുന്നവരെ ഒന്നിപ്പിക്കാനായി ജീവത്യാഗം ചെയ്തവർക്കുള്ള ആദരം ആകുമെന്നും വിജയ് പറഞ്ഞു.
എന്നാൽ ജൂലൈ 18 തമിഴ്നാട് ദിനം ആയി ആചരിക്കുമെന്ന് കഴിഞ്ഞ വർഷം സ്റ്റാലിൻ സർക്കാർ പ്രഖ്യാപിച്ചിരുന്നു. തമിഴ് സംസാരിക്കുന്ന പ്രദേശങ്ങള്‍ മദ്രാസ് സംസ്ഥാനത്തില്‍ ഉള്‍പ്പെടുത്തണമെന്നാവശ്യപ്പെട്ട് സമരം നടത്തിയവരോടുള്ള ആദരമായി രക്തസാക്ഷി ദിനമായാണ് തമിഴ്നാട്ടില്‍ ഇപ്പോള്‍ നവംബര്‍ ഒന്ന് ആചരിക്കുന്നത്. തമിഴ് സംസാരിക്കുന്നവര്‍ താമസിക്കുന്ന പ്രദേശങ്ങള്‍ ഈ സംസ്ഥാനത്തില്‍ ഉള്‍പ്പെടുത്തണമെന്നാവശ്യപ്പെട്ട് സമരം നടത്തിയവര്‍ക്ക് അഭിവാദ്യമര്‍പ്പിക്കുന്നതായും സ്റ്റാലിൻ പ്രഖ്യാപിച്ചിരുന്നു.
മദ്രാസ് സംസ്ഥാനത്തിന്റെ പേര് തമിഴ്നാട് എന്നു മാറ്റണമെന്നാവശ്യപ്പെട്ട് അന്നത്തെ മുഖ്യമന്ത്രി സി.എന്‍. അണ്ണാദുരൈ 1967 ജൂലായ് 18-നാണ് നിയമസഭയില്‍ പ്രമേയം കൊണ്ടുവന്നത്. 1969 ജനുവരി ജനുവരി 14-നാണ് സംസ്ഥാനത്തിന്റെ പേര് തമിഴ്നാട് എന്നു മാറ്റിയത്. ഇപ്പോള്‍ നവംബര്‍ ഒന്ന് തമിഴ്നാട് ദിനമാക്കണമെന്നാവശ്യപ്പെട്ട് വിജയ് രംഗത്തുവന്നതോടെ വിജയ്- സ്റ്റാലിന്‍ പോര് ഇനിയെന്താകുമെന്ന് ആകാംക്ഷയോടെ ഉറ്റുനോക്കുകയാണ് തമിഴക രാഷ്ട്രീയം.
Content Highlights: Vijay wants to make November 1 Tamilnadu day