17കാരന്റെ അശ്രദ്ധ; ഒറ്റയിടിക്ക് യുവതി തെറിച്ചുവീണ് പോസ്റ്റിലിടിച്ചു; ദാരുണാന്ത്യം

തെറിച്ചുവീണ യുവതി അടുത്തുള്ള വൈദ്യുതി പോസ്റ്റിൽ ഇടിച്ച്, സംഭവസ്ഥലത്ത് തന്നെ മരണമടയുകയായിരുന്നു

dot image

ന്യൂ ഡൽഹി: 17കാരൻ അശ്രദ്ധമായി ഓടിച്ച കാറിടിച്ച് നിർമാണ തൊഴിലാളിയായ യുവതിക്ക് ദാരുണാന്ത്യം. നിർമാണ തൊഴിലാളിയായ ഉത്തർ പ്രദേശുകാരിയായ യുവതിയാണ് തെറിച്ചുവീണ് പോസ്റ്റിലിടിച്ച് അതിദാരുണമായി മരിച്ചത്.

ഗ്രേറ്റർ നോയിഡയിലെ ബിസ്‌റാഖ് മേഖലയിലായിരുന്നു അപകടം ഉണ്ടായത്. കാലത്ത് ജോലിക്ക് പോകുകയായിരുന്ന ഉത്തർ പ്രദേശ് സ്വദേശിനിയായ ശില്പിയാണ് മരിച്ചത്. അപകടത്തിന്റെ സിസിടിവി ദൃശ്യത്തിൽ 17കാരൻ ഓടിച്ച കാർ അമിത വേഗതയിൽ ഒരു ട്രാക്ടറിനെ മറികടക്കുന്നതും തുടർന്ന് നിയന്ത്രണം വിട്ട് തെന്നിമാറി, റോഡരികിലൂടെ പോകുകയായിരുന്ന യുവതിയെ ഇടിച്ചുതെറിപ്പിക്കുകയും ചെയ്യുന്നത് കാണാം. തെറിച്ചുവീണ യുവതി അടുത്തുള്ള വൈദ്യുതി പോസ്റ്റിൽ ഇടിച്ച് സംഭവസ്ഥലത്ത് തന്നെ മരണമടയുകയായിരുന്നു.

അപകടം നടന്നയുടനെ വണ്ടി ഓടിച്ചിരുന്ന 17കാരൻ ഓടിരക്ഷപ്പെട്ടു. എന്നാൽ പിന്നീട് നടത്തിയ അന്വേഷണത്തിൽ പൊലീസ് അയാളെ കണ്ടെത്തുകയും അറസ്റ്റ് രേഖപ്പെടുത്തുകയും ചെയ്തു.

Content Highlights: women died after being hit by car driven by 17 year old

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us