21-കാരിയെ കാണാതായി; മൂന്ന് ദിവസത്തിന് ശേഷം അയൽവാസിയുടെ പൂട്ടിയിട്ട മുറിയിൽ നിന്ന് മൃത​ദേഹം കണ്ടെടുത്തു

യുവതിയെ ലൈംഗികമായി പീഡിപ്പിച്ചതായി പൊലീസിന് സംശയമുണ്ട്.

dot image

ലുധിയാന: മൂന്ന് ദിവസം മുമ്പ് കാണാതായ 21-കാരിയെ അയൽവാസിയുടെ പൂട്ടിയിട്ട മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തി. അഴുകിയ നിലയിലാണ് മൃത​ദേഹം കണ്ടെടുത്തത്. മുറി പൂട്ടിയ ശേഷം മുറിയിലുണ്ടായിരുന്നയാൾ ഓടി രക്ഷപ്പെട്ടതായാണ് വിവരം. കൊലപാതകമെന്നാണ് പ്രാഥമിക നിഗമനം. പൊലീസ് അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്. മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി സിവിൽ ആശുപത്രിയിലേക്ക് അയച്ചിരിക്കുകയാണ്. മൃതദേഹത്തിൽ മുറിവുകളൊന്നും കണ്ടെത്തിയിട്ടില്ല. പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് ലഭിച്ചതിന് ശേഷം മാത്രമെ മരണ കാരണം വ്യക്തമാകൂവെന്നും പൊലീസ് അറിയിച്ചു.

യുവതിയെ ലൈംഗികമായി പീഡിപ്പിച്ചതായി പൊലീസിന് സംശയമുണ്ട്. സംഭവത്തിൽ യുവതിയുടെ അയൽവാസിയായ വിശ്വനാഥിനെതിരെ കൊലക്കുറ്റത്തിന് കേസെടുത്തിട്ടുണ്ട്. കഴിഞ്ഞ അഞ്ച് വർഷമായി നാല് പെൺമക്കൾക്കും ഒരു മകനുമൊപ്പം ആസാദ് നഗറിൽ വാടകയ്ക്ക് താമസിക്കുകയാണെന്ന് യുവതിയുടെ പിതാവ് പറഞ്ഞു. ഇവരുടെ മുറിയ്ക്ക് അടുത്ത് തന്നെയാണ് പ്രതി വിശ്വനാഥും താമസിച്ചിരുന്നത്. ഫഗ്വാരയിലെ ഒരു ട്രാൻസ്പോർട്ട് കമ്പനിയിലെ ​​ജീവനക്കാരനാണ് പ്രതി.

പെൺകുട്ടിയെ കാണാതായ ഒക്‌ടോബർ 30-ന് പിതാവിനെ ജലന്ധർ ബൈപ്പാസിലേക്ക് പ്രതി കൊണ്ടു പോയിരുന്നു. ജോലി കണ്ടെത്താൻ സഹായിക്കാമെന്ന് പറഞ്ഞാണ് കൊണ്ടുപോയത്. സേലം താബ്രിക്ക് സമീപം കാത്തിരിക്കാൻ പറഞ്ഞിട്ട് വിശ്വനാഥൻ തിരികെ പോയി. മൂന്നു മണിക്കൂർ കഴിഞ്ഞിട്ടും വിശ്വനാഥൻ തിരിച്ചു വരാത്തതിനെ തുടർന്ന് പെൺകുട്ടിയുടെ പിതാവ് തിരികെ വീട്ടിലേക്ക് മടങ്ങുകയായിരുന്നു. വീട്ടിൽ തിരിച്ചെത്തിയപ്പോൾ വിശ്വനാഥന്റെ മുറി പൂട്ടിയ നിലയിൽ ആയിരുന്നുവെന്നും പിതാവ് പറഞ്ഞു.

Content Highlights: 21-year-old woman who went missing three days ago was found dead in her neighbour's locked room.

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us