'എൽജി എസികൾ ഉടൻ ദൈവത്തിന്റെ അവതാരമാകും'; യുപിയിലെ ക്ഷേത്രത്തിൽ 'അമൃതാ'യി ഭക്തര്‍ കുടിക്കുന്നത് എസിയിലെ വെള്ളം

ഭക്തര്‍ കുടിക്കുന്നത് എസിയിലെ വെള്ളമാണെന്ന് തുറന്നുകാട്ടി യൂട്യൂബറാണ് രംഗത്തെത്തിയത്

dot image

ലഖ്‌നൗ: ഉത്തര്‍പ്രദേശിലെ ക്ഷേത്രത്തില്‍ 'അമൃതാ'യി ഭക്തര്‍ കുടിക്കുന്നത് എസിയിലെ വെള്ളം. മഥുരയിലെ വൃന്ദാവനത്തില്‍ സ്ഥിതി ചെയ്യുന്ന ബങ്കെ ബിഹാരി ക്ഷേത്രത്തിലാണ് സംഭവം. ക്ഷേത്രത്തിലെ ചുമരില്‍ നിര്‍മിച്ചിട്ടുള്ള ആനയുടെ തലയുടെ രൂപത്തിലുള്ള ഭാഗത്ത് നിന്നാണ് വെള്ളം ഒഴുകിയെത്തുന്നത്.

പ്രതിദിനം ഏകദേശം 10,000 മുതല്‍ 15,000 വരെ ആളുകള്‍ എത്തുന്ന ക്ഷേത്രമാണിത്. ക്ഷേത്രത്തിലെ പ്രതിഷ്ഠയായ കൃഷ്ണന്റെ പാദങ്ങളില്‍ നിന്ന് ഒഴുകിയെത്തുന്ന വെള്ളമാണിതെന്നാണ് ക്ഷേത്ര ഭാരവാഹികള്‍ ഭക്തരോട് പറഞ്ഞിരുന്നത്. ഭക്തര്‍ കുടിക്കുന്നത് എസിയിലെ വെള്ളമാണെന്ന് തുറന്നുകാട്ടി യൂട്യൂബറാണ് രംഗത്തെത്തിയത്. വെള്ളം ശേഖരിച്ച് കുടിക്കുന്ന ആളുകളുടെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചതോടെ വിമര്‍ശനം ഉയര്‍ന്നു

വിദ്യാഭ്യാസത്തിനാണ് സമൂഹം പ്രാധാന്യം നല്‍കേണ്ടതെന്നും അന്ധവിശ്വാസങ്ങള്‍ക്ക് അടിമപ്പെടരുതെന്നും സോഷ്യല്‍ മീഡിയയില്‍ അഭിപ്രായമുയര്‍ത്തു. ബങ്കെ ബിഹാരി ക്ഷേത്രത്തില്‍ നിന്ന് ഭക്തര്‍ക്ക് ലഭിക്കുന്നത് കൂളിങ് പ്രസാദമാണെന്നായിരുന്നു മറ്റൊരു ഉപയോക്താവിന്റെ അഭിപ്രായം. എല്‍ജിയുടെ എസികള്‍ ഉടനെ ദൈവത്തിന്റെ മറ്റൊരു അവതാരമാകുമെന്ന് പരിഹസിച്ചവരുണ്ട്. ഇത്തരത്തില്‍ വൃത്തിഹീനമായ വെള്ളം കുടിക്കുന്നത് ആരോഗ്യപ്രശ്‌നമുണ്ടാക്കുമെന്ന് ചൂണ്ടിക്കാട്ടിയവരുമുണ്ട്.

Content Highlights- devotees mistake ac water for holy amrit in uttar pradesh temple

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us