എസ്‌ഐയെ കോണ്‍സ്റ്റബിള്‍ വെടിവെച്ചുകൊന്നു; മണിപ്പൂരില്‍ കനത്ത സുരക്ഷ

സര്‍വീസ് റിവോള്‍വർ ഉപയോഗിച്ചാണ് പ്രതി വെടിയുതിര്‍ത്തത്

dot image

ഇംഫാല്‍: മണിപ്പൂരില്‍ എസ്‌ഐയെ കോണ്‍സ്റ്റബിള്‍ വെടിവെച്ചുകൊന്നു. സബ് ഇന്‍സ്‌പെക്ടര്‍ ഷാജഹാനാണ് കൊല്ലപ്പെട്ടത്. ജിരിബാം ജില്ലയിലെ പൊലീസ് ഔട്ട്‌പോസ്റ്റിലാണ് സംഭവം. സംഭവത്തില്‍ കോണ്‍സ്റ്റബിള്‍ ബിക്രംജിത്തിനെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.

ശനിയാഴ്ച രാവിലെ 11 ഓടെയായിരുന്നു സംഭവം. ഔട്ട്‌പോസ്റ്റിലെത്തിയ ബിക്രംജിത്ത് ഷാജഹാന് നേരെ വെടിയുതിര്‍ക്കുകയായിരുന്നു. ഷാജഹന്‍ കസേരയിലിരിക്കുകയായിരുന്നുവെന്ന് ദൃക്‌സാക്ഷിയായ മറ്റൊരു പൊലീസ് ഉദ്യോഗസ്ഥന്‍ പറഞ്ഞു. സര്‍വീസ് റിവോള്‍വർ ഉപയോഗിച്ചാണ് പ്രതി വെടിയുതിര്‍ത്തത്. പരിക്കേറ്റ ഷാജഹാനെ ഉടനെ ആശുപത്രിയിലെത്തിച്ചെങ്കിലും മരിക്കുകയായിരുന്നു.

കൊലപാതകത്തിലേക്ക് നയിച്ചതിന്‌റെ കാരണം വ്യക്തമല്ല. വ്യക്തിപരമായ വിഷയങ്ങളാകാമെന്നാണ് പൊലീസിന്‌റെ പ്രാഥമിക നിഗമനം. എന്നാല്‍ ഇരുവരും തമ്മില്‍ അത്തരത്തില്‍ വാക്കുതര്‍ക്കങ്ങളില്ലെന്ന വാദവും ഉയരുന്നുണ്ട്. അതേസമയം നീതി ലഭിക്കുന്നത് വരെ ഷാജഹാന്‌റെ മൃതദേഹം ഏറ്റെടുക്കില്ലെന്ന് ചൂണ്ടിക്കാട്ടി ജോയിന്‌റ് ആക്ഷന്‍ കമ്മിറ്റി രംഗത്തെത്തിയിരുന്നു. സംസ്ഥാനത്ത് നിലവില്‍ നടക്കുന്ന കലാപങ്ങളുടെ അടിസ്ഥാനത്തില്‍ ഔട്ട്‌പോസ്റ്റിലും പരിസരത്തും പൊലീസ് സുരക്ഷ ശക്തമാക്കിയിട്ടുണ്ട്.

Content Highlight: SI shot dead by constable in Manipur; Arrested

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us