കാറിനകത്ത് കളിക്കുന്നതിനിടെ അബദ്ധത്തിൽ ഡോർ ലോക്കായി; നാല് കുഞ്ഞുങ്ങൾക്ക് ദാരുണാന്ത്യം

നാല് പേരെയും ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിക്കുകയായിരുന്നു

dot image

അഹമ്മദാബാദ്: കാറിനുള്ളിൽ കളിക്കുന്നതിനിടെ അബദ്ധത്തിൽ ഡോർ ലോക്കായി നാല് കുഞ്ഞുങ്ങൾക്ക് ദാരുണാന്ത്യം. സഹോദരങ്ങളായ സുനിത(ഏഴ്), സാവിത്രി(നാല്), വിഷ്ണു(അഞ്ച്), കാർത്തിക്ക്(രണ്ട്) എന്നിവരാണ് മരിച്ചത്.

അംറേലി ജില്ലയിലെ റൺദിയ ഗ്രാമത്തിലായിരുന്നു സംഭവം. കുട്ടികളുടെ അച്ഛനായ സോബിയ മച്ചാറും ഭാര്യയും, ഭരത് മസ്താനി എന്നയാളുടെ ഫാമിലാണ് ജോലി ചെയ്യുന്നത്. സംഭവം നടന്ന ദിവസം ഭരത്തിന്റെ കാർ സോബിയയുടെ വീടിന് സമീപം പാർക്ക് ചെയ്തിരുന്നു. മാതാപിതാക്കൾ ജോലിക്ക് പോയതിന് പിന്നാലെ കുട്ടികൾ കാറിന്റെ ചാവി തരപ്പെടുത്തുകയും കാറിന്റെ ഉള്ളിൽ കളിക്കുകയുമായിരുന്നു.

ഇതിനിടെയാണ് കാറിന്റെ ഡോർ അബദ്ധത്തിൽ ലോക്ക് ആയത്. വൈകുന്നേരം ജോലി കഴിഞ്ഞ് വന്ന മാതാപിതാക്കൾ കാറിനുള്ളിൽ ബോധരഹിതരായിക്കിടക്കുന്ന കുട്ടികളെയാണ് കണ്ടത്. ഉടൻ തന്നെ നാല് പേരെയും ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിക്കുകയായിരുന്നു. കനത്ത ചൂട് കാരണമാണ് മരണമെന്നാണ് നിഗമനം.

Content Highlights: four childrens locked at car while playing dead

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us