ബെംഗളൂരു: ദീപാവലി ദിനത്തില്‍ മരിച്ചാല്‍ സ്വര്‍ഗം കിട്ടുമെന്ന് വിശ്വസിച്ച നാല്‍പതുകാരന്‍ ആത്മഹത്യ ചെയ്തു. കര്‍ണാടകയിലെ ബെംഗളൂരുവിലാണ് സംഭവം. കൃഷ്ണമൂര്‍ത്തിയെന്ന ആളാണ് തൂങ്ങി മരിച്ചത്.
ദീപാവലി ദിനത്തില്‍ മരിച്ചാല്‍ സ്വര്‍ഗം കിട്ടുമെന്നുള്ള വിശ്വാസം കൃഷ്ണമൂര്‍ത്തി സുഹൃത്തുക്കളോട് പറഞ്ഞിരുന്നതായി പൊലീസ് പറയുന്നു. ഇതേ ദിവസം മരിച്ചാല്‍ ചെയ്ത തെറ്റുകള്‍ക്ക് മോക്ഷം ലഭിക്കുമെന്നും ഇയാള്‍ കരുതിയിരുന്നു. ഇക്കാര്യങ്ങള്‍ സുഹൃത്തുക്കളുമായി സംസാരിച്ച് മണിക്കൂറുകള്‍ക്കുള്ളില്‍ കൃഷ്ണമൂര്‍ത്തി തൂങ്ങി മരിച്ചതായും പൊലീസ് പറഞ്ഞു. സംഭവത്തില്‍ അസാധാരണ മരണത്തിന് കേസെടുത്തതായും പൊലീസ് വ്യക്തമാക്കി.
നേരത്തേ ഭാര്യയെ കൊലപ്പെടുത്തിയ കേസില്‍ കൃഷ്ണമൂര്‍ത്തിയെ കോടതി ശിക്ഷിച്ചിരുന്നു. കുടുംബ വഴക്കിനെ തുടര്‍ന്നായിരുന്നു ഇയാള്‍ ഭാര്യയെ കൊലപ്പെടുത്തിയത്. ആറ് മാസം മുന്‍പാണ് ഇയാള്‍ ജയില്‍ മോചിതനായത്.
(ജീവിതത്തിലെ വിഷമസന്ധികള്‍ക്ക് ആത്മഹത്യയല്ല പരിഹാരം. സമ്മര്‍ദ്ദങ്ങള്‍ അതിജീവിക്കാന്‍ സാധിച്ചേക്കില്ലെന്ന ആശങ്കയുണ്ടാകുമ്പോള്‍ മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാന്‍ ശ്രമിക്കുക. 1056 എന്ന നമ്പറില്‍ വിളിക്കൂ, ആശങ്കകള്‍ പങ്കുവെയ്ക്കൂ)
Content Highlights- man kills himself on diwali day