'അവർ ആഗ്രഹിക്കുന്നത് ഡിഎംകെയുടെ തകര്‍ച്ച; ദീര്‍ഘായുസോടെ ഇരിക്കട്ടെ'; വിജയ്‌ക്കെതിരെ സ്റ്റാലിൻ

വിമര്‍ശിക്കുന്നവര്‍ സര്‍ക്കാരിന്റെ നേട്ടങ്ങളെ കാണുന്നില്ലെന്നും സ്റ്റാലിന്‍ പറഞ്ഞു

dot image

ചെന്നൈ: നടനും തമിഴക വെട്രി കഴകം നേതാവുമായ വിജയ്‌ക്കെതിരെ ഒളിയമ്പുമായി തമിഴ്‌നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിന്‍. പുതിയ പാര്‍ട്ടി തുടങ്ങുന്നവര്‍ ആഗ്രഹിക്കുന്നത് ഡിഎംകെയുടെ തകര്‍ച്ചയാണെന്ന് സ്റ്റാലിന്‍ പറഞ്ഞു. അവര്‍ ഡിഎംകെയുടെ വളര്‍ച്ച ഇഷ്ടപ്പെടുന്നില്ലെന്നും സ്റ്റാലിന്‍ പറഞ്ഞു. വിജയിയുടെ പേര് പരാമര്‍ശിക്കാതെയായിരുന്നു സ്റ്റാലിന്റെ പ്രതിരണം.

വിമര്‍ശിക്കുന്നവര്‍ സര്‍ക്കാരിന്റെ നേട്ടങ്ങളെ കാണുന്നില്ലെന്നും സ്റ്റാലിന്‍ പറഞ്ഞു. അവര്‍ കുറ്റങ്ങള്‍ ചികഞ്ഞ് പോകുകയാണ്. നാല് വര്‍ഷം സര്‍ക്കാര്‍ എന്ത് ചെയ്തു എന്ന് അവര്‍ പരിശോധിക്കണം. വിമര്‍ശനങ്ങളില്‍ തനിക്ക് ആശങ്കയില്ല. ജനങ്ങള്‍ക്ക് വേണ്ടി നല്ല കാര്യങ്ങള്‍ ചെയ്യാനാണ് തങ്ങളുടെ യാത്ര. വിമര്‍ശിക്കുന്നവര്‍ ദീര്‍ഘായുസോടെ ഇരിക്കട്ടെ എന്ന് മാത്രമേ തനിക്ക് പറയാനുള്ളൂ എന്നും സ്റ്റാലിന്‍ പറഞ്ഞു.

ഇക്കഴിഞ്ഞ ഒക്ടോബര്‍ 27 ന് നടന്ന തമിഴ് വെട്രി കഴകത്തിന്റെ ആദ്യ പൊതുയോഗത്തില്‍ ബിജെപിയേയും ഡിഎംകെയെയും വിജയ് കടന്നാക്രമിച്ചിരുന്നു. ഇതിന് ശേഷം ചേര്‍ന്ന പാര്‍ട്ടി എക്‌സിക്യൂട്ടിവ് കമ്മിറ്റി യോഗത്തിലും വിജയ് വിമര്‍ശനം ആവര്‍ത്തിച്ചു. സംസ്ഥാനത്ത് ക്രമസമാധാനം തകര്‍ന്നിരിക്കുകയാണെന്നും ജനങ്ങളുടെ ക്ഷേമം ഉറപ്പാക്കുന്നതിന് പകരം അധികാരത്തിലിരിക്കുന്ന ചിലരുടെ ക്ഷേമത്തിന് വേണ്ടിയാണ് ഡിഎംകെ ഭരിക്കുന്നതെന്നായിരുന്നു വിമര്‍ശനം.

Content Highlights- new parties only aim to destroy dmk m k stalin hits out at vijay

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us