'ഹരിയാന മാത്രമല്ല, ജമ്മുവും ഉണ്ടായിരുന്നല്ലോ, ജനങ്ങൾ ബിജെപിക്കെതിരായി വോട്ട് ചെയ്യും'; ആദിത്യ താക്കറെ

മഹാരാഷ്ട്ര നിയമസഭാ തിരഞ്ഞെടുപ്പിൽ ജനം ബിജെപിക്കെതിരെ ഉറപ്പായും വോട്ട് ചെയ്യുമെന്ന് ആദിത്യ താക്കറെ

dot image

മുംബൈ: മഹാരാഷ്ട്ര നിയമസഭാ തിരഞ്ഞെടുപ്പിൽ ജനം ബിജെപിക്കെതിരെ ഉറപ്പായും വോട്ട് ചെയ്യുമെന്ന് ശിവസേന ഉദ്ധവ് താക്കറെ വിഭാഗം നേതാവും ഉദ്ധവ് താക്കറെയുടെ മകനുമായ ആദിത്യ താക്കറെ. ഈ യുദ്ധം ബിജെപിക്കെതിരെയാണെന്നും ആദിത്യ താക്കറെ റിപ്പോർട്ടറിനോട് പറഞ്ഞു.

നിയമസഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ വാശിയേറിയ മത്സരമാണ് മുന്നണികൾ കാഴ്ചവെക്കുന്നത്. ജയസാധ്യതകൾ എങ്ങനെയെന്ന് പോലും പ്രവചിക്കാനാകാത്ത ഈ സാഹചര്യത്തിൽ ഹരിയാന തിരഞ്ഞെടുപ്പ് ഫലം സ്വാധീനിക്കുമോ എന്ന ചോദ്യത്തിന്, ജമ്മു കശ്മീർ ഫലവും ഉണ്ടായിരുന്നല്ലോ, എല്ലാ തിരഞ്ഞെടുപ്പുകളും വ്യത്യസ്തമാണ് എന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി. മലയാളികൾ മഹാ വികാസ് അഘാടിക്ക് വോട്ട് ചെയ്യണമെന്ന് അഭ്യർത്ഥിച്ച ആദിത്യ താക്കറെ, കൊവിഡ് കാലത്തും മറ്റും ഉദ്ധവ് താക്കറെ മാത്രമാണ് ജനങ്ങൾക്കൊപ്പം ഉണ്ടായിരുന്നതെന്നും ചൂണ്ടിക്കാട്ടി.

അതേസമയം, നാമനിർദേശ പത്രിക പിൻവലിക്കാനുള്ള അവസാന തീയതി ഇന്നലെ അവസാനിച്ചതോടെ അമ്പതോളം വിമതരിൽ 47 പേരോളം പത്രിക പിൻവലിച്ചെന്നാണ് വിവരം. മഹായുതി-മഹാ വികാസ് അഘാടി സഖ്യത്തിലെ വിമതരാണ് പത്രിക പിൻവലിച്ചത്. പത്രിക പിൻവലിച്ചവരിൽ 10 പേർ കോൺഗ്രസ് വിമതരാണ്.

നവംബർ നാലോടെ വിമതരെ ഏതെങ്കിലും രീതിയിൽ 'ഒതുക്കാനാ'യിരുന്നു ഇരു സഖ്യങ്ങളുടെയും നീക്കം. നാമനിർദേശ പത്രിക സമർപ്പിക്കാനുള്ള അവസാനതീയതി അവസാനിച്ചപ്പോൾ നിലവിലുളള അമ്പതോളം വിമതരിൽ 36 പേർ നിലവിലെ ഭരണപക്ഷമായ മഹായുതി സഖ്യത്തിൽ നിന്നായിരുന്നു. അതിൽ തന്നെ 19 പേർ ബിജെപിയിൽ നിന്നും, 16 പേർ ഷിൻഡെ ശിവസേനയിൽ നിന്നും, ഒരാൾ അജിത് പവാർ എൻസിപിയിൽ നിന്നുമായിരുന്നു. 14 വിമതരാണ് പ്രതിപക്ഷമായ മഹാ വികാസ് അഘാടിയിൽ നിന്നുണ്ടായിരുന്നത്. ഇതിൽ 10 പേർ കോൺഗ്രസിൽ നിന്നും ബാക്കി ഉദ്ധവ് ശിവസേനയിൽ നിന്നുമായിരുന്നു .പല മണ്ഡലങ്ങളിലും സഖ്യകക്ഷി നേതാക്കൾക്കെതിരെയും കൂടിയാണ് ഇവർ മത്സരിക്കുന്നത് എന്നതാണ് പാർട്ടികൾക്ക് വലിയ തലവേദനയുണ്ടാക്കിയിരിക്കുന്നത്.

Content Highlights: Aaditya thackarey confodent on MVA win at maharashtra

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us