'ജാർഖണ്ഡ് കൊള്ളയടിച്ചു, കൽക്കരിയും മണ്ണും കല്ലും വരെ മോഷ്ടിച്ചു'; ഹേമന്ത് സോറനെതിരെ ബാബുലാൽ മറാൻഡി

ബിജെപി സർക്കാർ അധികാരത്തിൽ വരുമെന്ന് ബാബുലാൽ മറാൻഡി റിപ്പോർട്ടറിനോട് പറഞ്ഞു

dot image

റാഞ്ചി: ജാർഖണ്ഡ് മുഖ്യമന്ത്രി ഹേമന്ത് സോറനെതിരെ മുൻമുഖ്യമന്ത്രിയും ബിജെപി നേതാവുമായ ബാബുലാൽ മറാൻഡി. കഴിഞ്ഞ അഞ്ച് വർഷം ഹേമന്ത് സോറൻ ജാർഖണ്ഡ് കൊള്ളയടിച്ചുവെന്നും ജാർഖണ്ഡിന്റെ കൽക്കരിയും മണ്ണും കല്ലും വരെ ഹേമന്ത് മോഷ്ടിച്ചുവെന്നും ബാബുലാൽ മറാൻഡി ആരോപിച്ചു. ജനങ്ങൾക്കായി ഒരു പദ്ധതിയും കൊണ്ടുവന്നില്ല. ആദിവാസി ജനനസംഖ്യ കുറയുന്നത് അശങ്കാജനകമാണ്. എത്രയും വേഗം ജെഎംഎം സർക്കാരിനെ പുറത്താക്കാനാണ് ജനം ആഗ്രഹിക്കുന്നത്. ബിജെപി സർക്കാർ അധികാരത്തിൽ വരുമെന്നും ബാബുലാൽ മറാൻഡി റിപ്പോർട്ടറിനോട് പറഞ്ഞു.

ജാർഖണ്ഡിൽ തിരഞ്ഞെടുപ്പ് പോരാട്ടം ശക്തമാവുകയാണ്. 82 അം​ഗ ജാർഖണ്ഡ് നിയമസഭയിലേക്ക് രണ്ട് ഘട്ടങ്ങളിലായാണ് തിരഞ്ഞെടുപ്പ് നടക്കുക. നവംബർ 13നും 20നുമാണ് വോട്ടെടുപ്പ്. നവംബർ 23നാണ് വോട്ടെണ്ണൽ. മുഖ്യമന്ത്രി ഹേമന്ത് സോറൻ ബാർഹെത് സീറ്റിലാണ് മത്സരിക്കുക. അദ്ദേഹത്തിന്റെ ഭാര്യ കല്പന മുർമു സോറൻ ​ഗാണ്ഡേ സീറ്റിൽ നിന്ന് ജനവിധി തേടും.

ഹേമന്ത് സോറൻ

ബിജെപി വിജയിക്കുകയാണെങ്കിൽ മുഖ്യമന്ത്രി ആകാൻ സാധ്യത കല്‍പ്പിക്കപ്പെടുന്ന നേതാവാണ് ബാബുലാൽ മറാൻഡി. 2000ത്തിൽ ജാർഖണ്ഡ് രൂപീകരിക്കുമ്പോൾ ആദ്യത്തെ മുഖ്യമന്ത്രിയായിരുന്നു ബാബുലാൽ മറാൻഡി. പിന്നീട് ബിജെപിയുമായി പിണങ്ങി പുറത്തുപോയ ബാബുലാൽ മറാൻഡി തിരിച്ചുവന്ന ശേഷം ബിജെപിയുടെ സംസ്ഥാന പ്രസിഡൻ്റായി.

Content Highlights: Former Chief Minister Babulal Marandi against Jharkhand Chief Minister Hemant Soren

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us