എയര്‍ഫോഴ്‌സ് വിമാനം നിയന്ത്രണം നഷ്ടപ്പെട്ട് ഫ്‌ളാറ്റ് സ്പിന്നില്‍ താഴേക്ക്; വീഡിയോ

ഉത്തര്‍പ്രദേശിലെ ആഗ്രയില്‍ തിങ്കളാഴ്ച രാവിലെയാണ് വിമാനം തകര്‍ന്നുവീണത്

dot image

ന്യൂഡല്‍ഹി: ഇന്ത്യന്‍ എയര്‍ഫോഴ്‌സിന്റെ മിഗ്-29 യുദ്ധ വിമാനം നിയന്ത്രണം നഷ്ടപ്പെട്ട് താഴേക്ക് പതിക്കുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്ത്. ഉത്തര്‍പ്രദേശിലെ ആഗ്രയില്‍ തിങ്കളാഴ്ച രാവിലെയാണ് വിമാനം തകര്‍ന്നുവീണത്. അപകടത്തില്‍ ആളപായമില്ല. പൈലറ്റ് പാരച്യൂട്ടില്‍ സുരക്ഷിതമായി പറന്നിറങ്ങുന്നതിന്റെ വീഡിയോയും പുറത്തുവന്നിട്ടുണ്ട്. സാങ്കേതിക തകരാറാണ് വിമാനം തകരാന്‍ കാരണമെന്ന് എയര്‍ഫോഴ്‌സ് വൃത്തങ്ങള്‍ അറിയിച്ചു.

'ഫ്‌ളാറ്റ് സ്പിന്നി'ല്‍ വിമാനം താഴേക്ക് പതിക്കുന്നതിന്റെ ദൃശ്യങ്ങളാണ് പുറത്തുവന്നിരിക്കുന്നത്. വിമാനം നിയന്ത്രണം നഷ്ടപ്പെട്ട് അപകടകരമായ രീതിയില്‍ കറങ്ങി കുത്തനെ താഴേക്ക് പതിക്കുന്നതിനെയാണ് ഫ്‌ളാറ്റ് സ്പിന്‍ എന്ന് വിശേഷിപ്പിക്കുന്നത്. അത്യന്തം അപകടകരമായ സാഹചര്യമെന്നാണ് ഇതിനെ വിശേഷിപ്പിക്കുന്നത്. സംഭവത്തില്‍ അന്വേഷണത്തിന് ഉത്തരവിട്ടതായി എയര്‍ ഫോഴ്‌സ് വ്യക്തമാക്കിയിട്ടുണ്ട്.

പതിവ് പരിശീലന പറക്കലിനിടെയായിരുന്നു അപകടം. തകര്‍ന്ന് വീണതിനെ തുടര്‍ന്ന് വിമാനം കത്തിച്ചാമ്പലായി. വിജനമായ സ്ഥലത്താണ് വിമാനം തകര്‍ന്ന് വീണതെന്നതിനാല്‍ മറ്റ് നാശനഷ്ടങ്ങളൊന്നുമുണ്ടായിട്ടില്ല.

സെപ്റ്റംബര്‍ രണ്ടിന് രാജസ്ഥാനിലെ ബാര്‍മറില്‍ മിഗ്-29 വിമാനം തകര്‍ന്നുവീണിരുന്നു. 'നിര്‍ണായകമായ സാങ്കേതിക തടസം' മൂലമാണ് അന്ന് വിമാനം തകര്‍ന്നതെന്നായിരുന്നു അധികൃതര്‍ അറിയിച്ചത്. അപകടത്തില്‍ നിന്ന് പൈലറ്റ് തലനാരിഴയ്ക്ക് രക്ഷപ്പെട്ടിരുന്നു.

Content Highlights: Video, Air Force's MiG-29 Stalls In Flat Spin Seconds Before It Crashed

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us