'അവിവാഹിതരേ,വിഷമിക്കേണ്ട,യോജിച്ച പെണ്‍കുട്ടികളെ വിവാഹം കഴിക്കാന്‍ സഹായിക്കാം'; മഹാരാഷ്ട്രയില്‍ ഒരു സ്ഥാനാത്ഥി

മഹാരാഷ്ട്ര നിയമസഭ തിരഞ്ഞെടുപ്പില്‍ ഒരു സ്ഥാനാര്‍ത്ഥിയുടെ വാഗ്ദാനം വളരെ വ്യത്യസ്തയുള്ളതാണ്

dot image

ബീഡ്: മഹാരാഷ്ട്ര നിയമസഭ തിരഞ്ഞെടുപ്പില്‍ ഒരു സ്ഥാനാര്‍ത്ഥിയുടെ വാഗ്ദാനം വളരെ വ്യത്യസ്തയുള്ളതാണ്. പര്‍ലി നിയോജക മണ്ഡലത്തിലെ എന്‍സിപി-എസ്പി സ്ഥാനാര്‍ത്ഥിയാണ് തന്റെ വേറിട്ട വാഗ്ദാനത്തിലൂടെ ശ്രദ്ധ നേടുന്നത്.

ഇത് വരെ വിവാഹം കഴിക്കാത്ത യുവാക്കള്‍ക്കും മധ്യവയസ്‌കരോടുമാണ് സ്ഥാനാര്‍ത്ഥി രാജേസാഹേബ് ശ്രീകൃഷ്ണന്‍ ദേശ്മുഖിന്റെ വാഗ്ദാനം. വിവാഹം കഴിക്കാത്ത നൂറ് കണക്കിന് യുവാക്കള്‍ക്കും മധ്യവയ്‌സകര്‍ക്കും വിവാഹം കഴിക്കാന്‍ പെണ്‍കുട്ടികളെ കണ്ടെത്തി കൊടുക്കുമെന്നാണ് വാഗ്ദാനം.

'ഞാന്‍ തിരഞ്ഞെടുക്കപ്പെടുകയാണെങ്കില്‍, എല്ലാവര്‍ക്കും വിവാഹം കഴിക്കാന്‍ പെണ്‍കുട്ടികളെ കണ്ടെത്തി കൊടുക്കുമെന്ന് ഞാന്‍ ഉറപ്പ് പറയുന്നു.', 56കാരനായ രാജേസാഹേബ് ശ്രീകൃഷ്ണന്‍ ദേശ്മുഖ് പറഞ്ഞു.

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us