രാജ്യത്ത് ജാതി സെന്‍സസ് നടക്കും; ദളിത്, ഒബിസി, ആദിവാസി വിഭാഗങ്ങളോടുള്ള അനീതി പുറത്തുകൊണ്ടുവരുമെന്ന് രാഹുല്‍

കര്‍ഷകരുടെ കടം എഴുതിത്തള്ളുന്നതിനെ കുറിച്ച് സംസാരിക്കുമ്പോള്‍ ഈ ആളുകളുടെ ശീലങ്ങള്‍ മാറ്റാന്‍ ശ്രമിക്കുന്നതിന്റെ പേരില്‍ താന്‍ ആക്രമിക്കപ്പെടുകയാണെന്നും രാഹുല്‍ ഗാന്ധി കൂട്ടിച്ചേര്‍ത്തു.

dot image

നാഗ്പൂര്‍: രാജ്യത്ത് ജാതി സെന്‍സസ് നടക്കുമെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. ഇത് ദളിത്, ഒബിസി, ആദിവാസി വിഭാഗങ്ങളോട് കാണിക്കുന്ന അനീതി പുറത്തുകൊണ്ടുവരുമെന്നും അദ്ദേഹം പറഞ്ഞു. നാഗ്പൂരില്‍ നടന്ന സംവിധാന്‍ സമ്മാന്‍ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു പ്രതിപക്ഷ നേതാവ്.

ജാതി സെന്‍സസിലൂടെ എല്ലാം വ്യക്തമാകും. ബിജെപി എത്രമാത്രം അധികാരം കൈയാളുന്നുവെന്നും നമ്മുടെ പങ്ക് എന്താണെന്നും എല്ലാവര്‍ക്കും മനസിലാകും. ജാതി സെന്‍സസ് വികസനത്തിന്റെ മാതൃകയാണ്. 50 ശതമാനം സംവരണ പരിധിയും നമ്മള്‍ ഇല്ലാതാക്കുമെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു.

രാജ്യത്തെ 90 ശതമാനത്തിലധികം വരുന്ന പാര്‍ശ്വവല്‍ക്കരിക്കപ്പെട്ട ജനങ്ങള്‍ക്ക് നിതീ ഉറപ്പാക്കാനാണ് തങ്ങള്‍ പോരാടുന്നത്. ഡോ. ബിആര്‍ അംബേദ്കര്‍ തയ്യാറാക്കിയ ഭരണഘടന വെറുമൊരു പുസ്തകമല്ല, ഒരു ജീവിതരീതിയാണ്. ആര്‍എസ്എസിന്റെയും ബിജെപിയുടെയും ആളുകള്‍ ഭരണഘടനയെ ആക്രമിക്കുമ്പോള്‍ അവര്‍ ആക്രമിക്കുന്നത് രാജ്യത്തിന്റെ ശബ്ദത്തെയാണെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു.

അദാനി കമ്പനി മാനേജ്‌മെന്റില്‍ ദളിത്, ഒബിസി, ആദിവാസി എന്നീ വിഭാഗക്കാരെ നിങ്ങള്‍ കാണില്ല. വെറും 25 പേരുടെ 16 ലക്ഷം കോടി രൂപയുടെ കടങ്ങള്‍ എഴുതിത്തള്ളുന്നു. എന്നാല്‍ കര്‍ഷകരുടെ കടം എഴുതിത്തള്ളുന്നതിനെ കുറിച്ച് സംസാരിക്കുമ്പോള്‍ ഈ ആളുകളുടെ ശീലങ്ങള്‍ മാറ്റാന്‍ ശ്രമിക്കുന്നതിന്റെ പേരില്‍ താന്‍ ആക്രമിക്കപ്പെടുകയാണെന്നും രാഹുല്‍ ഗാന്ധി കൂട്ടിച്ചേര്‍ത്തു.

Content Highlights: Congress leader Rahul Gandhi said that a caste census will be held in the country

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us