മുംബൈ: മാട്രിമോണിയൽ പ്ലാറ്റ്‌ഫോമായ ഭാരത് മാട്രിമോണിയുടെ എലൈറ്റ് സബ്‌സ്‌ക്രിപ്‌ഷൻ സേവനത്തിൽ വിവാഹിതയായ സ്ത്രീയുടെ ഫോട്ടോ. സ്വാതി മുകുന്ദ് എന്ന സ്ത്രീയുടെ ഫോട്ടോയാണ് വ്യാജ പ്രൊഫൈലിൽ ഉപയോഗിച്ചത്. സംഭവത്തിൽ വിശദീകരണവുമായി യുവതി സാമൂഹ്യമാധ്യമങ്ങളിലൂടെ രംഗത്തെത്തി. ഒരു മാട്രിമോണിയൽ ആപ്പ് വഴിയല്ല താൻ വിവാഹിതയായതെന്നും പ്ലാറ്റ്‌ഫോം ഉപയോഗിക്കുമ്പോൾ ശ്രദ്ധിക്കണമെന്നും ഇവർ പറഞ്ഞു. നിത്യ രാജശേഖർ എന്ന പേരിലാണ് പ്രൊഫൈലിൽ നൽകിയിരിക്കുന്നത്.
ഇൻസ്റ്റഗ്രാമിൽ രണ്ട് ലക്ഷത്തിലധികം ഫോളോവേഴ്‌സുള്ള ഇൻഫ്ലുവൻസറാണ് സ്വാതി. ആപ്പിൻ്റെ എലൈറ്റ് സബ്‌സ്‌ക്രിപ്‌ഷൻ സേവനത്തിൽ തൻ്റെ ചിത്രം ഉപയോഗിച്ചതായി കണ്ടെത്തിയതോടെ ഞെട്ടിപ്പോയെന്നും സ്വാതി പറഞ്ഞു. സംഭവം പുറത്തുവന്നതോടെ നിരവധിപ്പേരാണ് അഭിപ്രായവുമായി രംഗത്തെത്തിയത്. മിക്ക മാട്രിമോണിയൽ സൈറ്റുകളും തട്ടിപ്പ് നടത്തുന്നുണ്ടെന്ന് പലരും അഭിപ്രായപ്പെട്ടു.
"താങ്കൾക്ക് ഉണ്ടായ അസൗകര്യത്തിൽ ഞങ്ങൾ ആത്മാർത്ഥമായി ക്ഷമ ചോദിക്കുന്നു. ഞങ്ങൾ ഈ പ്രൊഫൈൽ താൽക്കാലികമായി നിർത്തി. ഇത് എങ്ങനെ ഉണ്ടായി എന്നതിനെക്കുറിച്ച് സമഗ്രമായ അന്വേഷണം നടത്തുന്നു. കൂടുതൽ വിശദാംശങ്ങൾ ഞങ്ങൾ നിങ്ങളെ ഉടൻ അറിയിക്കും" എന്നായിരുന്നു വീഡിയോയ്ക്ക് മറുപടിയായി കമ്പനി പ്രതികരിച്ചത്.
content highlights: Married woman calls out 'Bharat Matrimony' for using her photo on elite subscription