മകനെതിരെ ലൈംഗികാതിക്രമം; ബന്ധുവിനെ കൊലപ്പെടുത്തി പിതാവ്‌

വാക്കു തർക്കത്തിനിടയിൽ മകനെ ഇനിയും പീഡിപ്പിക്കുമെന്ന് പറഞ്ഞതാണ് പിതാവിനെ അക്രമത്തിന് പ്രേരിപ്പിച്ചത്

dot image

മധുരൈ: പ്രായപൂർത്തിയാകാത്ത മകനെ പീഡിപ്പിച്ച ബന്ധുവിനെ കൊലപ്പെടുത്തി പിതാവ്. തമിഴനാട്ടിലെ മധുരയിലാണ് സംഭവം. 9 വയസ്സുള്ള തൻ്റെ മകനെ പീഡിപ്പിച്ചെന്ന് ആരോപ്പിച്ചെത്തിയ പിതാവ് ബന്ധുവുമായി വാക്കു തർക്കത്തിലേർപ്പെടുകയും ഇത് പിന്നീട് ആക്രമണത്തിലേക്കും കൊലപാതകത്തിലേക്കും വഴിമാറുകയുമായിരുന്നു.

ആക്രമണം നടത്തിയെന്ന് അറിയിച്ച് പൊലീസ് സ്റ്റേഷനിൽ കീഴടങ്ങിയ പിതാവിന്റെ മൊഴിക്ക് പിന്നാലെ സംഭവ സ്ഥലത്ത് എത്തിയ പൊലീസ് 28-കാരനായ ബന്ധുവിനെ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി സർക്കാർ രാജാജി ആശുപത്രിയിലേക്ക് (ജിആർഎച്ച്) മാറ്റിയതായി പൊലീസ് അറിയിച്ചു.

തിരുപ്പൂരില്‍ ദിവസക്കൂലിക്ക് ജോലി ചെയ്യുന്ന മരിച്ച വ്യക്തി ദീപാവലി അവധിക്കാണ് മധുരയിൽ എത്തുന്നത്. ഇയാൾ മകനെ പീഡിപ്പിക്കുന്നത് കണ്ടുവന്ന പിതാവ് മകനെ വീട്ടിൽ എത്തിച്ച ശേഷം തിരികെ എത്തി ഇയാളുമായി വാക്കുതർക്കത്തിൽ ഏർപ്പെടുകയായിരുന്നു. കൊലപാതകത്തിനോ അക്രമണത്തിനോ ഉദേശം ഇല്ലായിരുന്നെങ്കിലും വാക്കു തർക്കത്തിനിടയിൽ മകനെ ഇനിയും പീഡിപ്പിക്കുമെന്ന് പറഞ്ഞതാണ് തന്നെ പ്രകോപിപ്പിച്ചതെന്ന് പിതാവ് പറഞ്ഞു. ഇയാള്‍ക്കെതിരെ കൊലക്കുറ്റത്തിന് കേസ് എടുത്തിട്ടുണ്ട്.

Content Highlights- Father kills relative who attacked his son

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us