കുട്ടിയുള്ളത് മറന്നു, കാറ് ലോക്ക് ചെയ്തു പോയി; അയൽക്കാരൻ്റെ അശ്രദ്ധയിൽ 3 വയസുകാരിക്ക് ​ദാരുണാന്ത്യം

ഏകദേശം നാലു മണിക്കൂറോളമാണ് കുട്ടി കാറിനുള്ളിൽ ലോക്ക് ചെയ്യപ്പെട്ടു കിടന്നത്.

dot image

മീററ്റ്: അയൽവാസി കാറിനുള്ളിൽ ലോക്ക് ചെയ്തു പോയതിനെ തുടർന്ന് 3 വയസുകാരിക്ക് ​ദാരുണാന്ത്യം. ഉത്തർപ്രദേശിലെ കാങ്കർഖേഡയിൽ അയൽവാസിയായ സൈനികൻ്റെ അശ്രദ്ധ മൂലമാണ് കുട്ടിക്ക് ജീവന്‍ നഷ്ടമായത്. ഹരിയാന സ്വദേശിയായ ​സോംബീർ പൂനിയ എന്ന സൈനികൻ്റെ മകളായ വർത്തികയാണ് മരിച്ചത്.

സോംബീറും കുടുംബവും താമസിക്കുന്ന രാജേഷ് എൻക്ലേവ് ആർമി കോളനിയിലാണ് കുട്ടിയുടെ മരണത്തിന് കാരണക്കാരനായ നരേഷും താമസിക്കുന്നത്. ഹിമാചൽ സ്വദേശിയായ നായിക് നരേഷ് വീടിന് പുറത്ത് കളിച്ചുകൊണ്ടിരുന്ന വർത്തികയെ കാറിൽ കറങ്ങാൻ കൊണ്ടുപോകാമെന്ന് പറഞ്ഞ് കൂട്ടികൊണ്ടു പോവുകയായിരുന്നു. വ‌ർത്തികയുടെ അമ്മയുടെ എതിർപ്പ് പരി​ഗണിക്കാതെയാണ് നരേഷ് കുട്ടിയെ കൊണ്ടുപോയത്. സുഹൃത്തുകളെ കണ്ടപ്പോൾ നരേഷ് കുട്ടിയെ കാറിനുള്ളിലാക്കി ലോക്ക് ചെയ്തു പോവുകയായിരുന്നുവെന്ന് കുടുംബത്തിന്റെ പരാതിയില്‍ പറയുന്നു.

കുട്ടിയെ കാണാതെ വന്നപ്പോൾ വർത്തികയുടെ മാതാപിതാക്കൾ തിരക്കിയിറങ്ങുകയായിരുന്നു. തെരച്ചിലിലാണ് കുട്ടി കാറിനുള്ളില്‍ മരിച്ചു കിടക്കുന്നതായി കണ്ടെത്തിയത്. ഏകദേശം നാലു മണിക്കൂറോളമാണ് കുട്ടി കാറിനുള്ളിൽ കിടന്നത്. കാറിനുള്ളിലെ ചൂടാണ് മരണകാരണം. കുടുംബത്തിന്റെ പരാതിയില്‍ നരേഷിനെതിരെ മനഃപൂർവമല്ലാത്ത നരഹത്യക്ക് കേസെടുത്തിട്ടുണ്ട്.

Content Highlights- Locked in the car, 3-year-old girl met a tragic end due to neighbor's carelessness

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us