'സമൂസ'യിൽ കലങ്ങി ഹിമാചൽ രാഷ്ട്രീയം; സിഐഡി അന്വേഷണം കാണാതായ സമൂസയ്ക്കല്ല, ഉദ്യോഗസ്ഥർക്കെതിരെന്ന് മുഖ്യമന്ത്രി

സമൂസ കഴിച്ചവർ സർക്കാർ വിരുദ്ധരെന്നും, സിഐഡി വിരുദ്ധരെന്നുമായിരുന്നു ഒരു മുതിർന്ന സിഐഡി ഉദ്യോഗസ്ഥന്റെ വിചിത്രവാദം

dot image

ഷിംല: മുഖ്യമന്ത്രി സുഖ്‌വിന്ദർ സുഖുവിന് വേണ്ടി കരുതിവെച്ച സമൂസ സുരക്ഷാ ഉദ്യോഗസ്ഥർ എടുത്തുകഴിച്ച സംഭവത്തിൽ ഹിമാചൽ രാഷ്ട്രീയം കലങ്ങിമറിയുന്നു. സമൂസ കാണാതായതിൽ സിഐഡി അന്വേഷണം ഉത്തരവിട്ട സംഭവം വിവാദമായതോടെ സുഖ്‌വിന്ദർ സുഖുവിന്‌ ഇപ്പോൾ വിശദീകരണം നൽകേണ്ടിവന്നിരിക്കയാണ്.

മുഖ്യമന്ത്രി സുഖ്‌വിന്ദർ സുഖു സിഐഡി ഓഫീസിൽ ഒരു പരിപാടിക്ക് പങ്കെടുക്കാൻ വന്നപ്പോളാണ് സംഭവം. പരിപാടിയിൽ മുഖ്യമന്ത്രിക്ക് നൽകാനായി മൂന്ന് ബോക്സ് സമൂസയും മധുരപലഹാരങ്ങളും ഉദ്യോഗസ്ഥർ ഓർഡർ ചെയ്തിരുന്നു. എന്നാൽ ഇവ മുഖ്യമന്ത്രി എത്തുന്നതിന് മുന്നേ സുരക്ഷാ ഉദ്യോഗസ്ഥർ അകത്താക്കി. ബോക്സ് കൈമാറുന്നതിലുള്ള ഒരു ആശയവിനിമയ പ്രശ്നമാണ് ഈ സംഭവത്തിനിടയാക്കിയതെന്നാണ് ഉദ്യോഗസ്ഥരുടെ വാദം. ഇതിൽ പ്രകോപിതനായി മുഖ്യമന്ത്രി സിഐഡി അന്വേഷണത്തിന് ഉത്തരവിട്ടതാണ് വിവാദങ്ങൾക്ക് തുടക്കമിട്ടത്.

എന്നാൽ സമൂസ കാണാതായതിലല്ല, ഉദ്യോഗസ്ഥരുടെ മോശം പെരുമാറ്റത്തിലാണ് അന്വേഷണം നടക്കുന്നതെന്നാണ് മുഖ്യമന്ത്രിയുടെ വിശദീകരണം. മാധ്യമങ്ങൾ ഈ വിഷയത്തെ സമൂസ കാണാതായതിനാലെന്ന രീതിയിലേക്ക് മാറ്റിയെന്നും ബിജെപി രാഷ്ട്രീയ മുതലെടുപ്പ് നടത്തുകയാണെന്നും സുഖ്‌വിന്ദർ പറഞ്ഞു. ഇത്തരത്തിൽ സമൂസ കഴിച്ചവർ സർക്കാർ വിരുദ്ധരെന്നും, സിഐഡി വിരുദ്ധരെന്നുമായിരുന്നു ഒരു മുതിർന്ന സിഐഡി ഉദ്യോഗസ്ഥന്റെ വിചിത്രവാദം. സംഭവത്തിൽ പ്രതിപക്ഷമായ ബിജെപി വലിയ പ്രതിഷേധവുമായി രംഗത്തെത്തിയിട്ടുണ്ട്. സുഖുവിന് വികസനത്തോടല്ല, സമൂസയോടാണ് താത്പര്യമെന്ന് പറഞ്ഞ് വലിയ വിമർശനമാണ് ബിജെപി ഉന്നയിക്കുന്നത്.

Content Highlights: Himachal CM Clarification at Samoosa CID investigation issue

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us