ഭക്തയെ വിവാഹം ചെയ്ത് സൂര്യനാർകോവിൽ മഠാധിപതി; ബ്രഹ്‌മചര്യ ജീവിതം നയിക്കേണ്ടയാളെന്ന് വിർശനം, കല്യാണം വിവാദത്തിൽ

വിവാഹത്തിലൂടെ മഠത്തിന്റെ സല്‍പ്പേരിന് മഠാധിപതി കളങ്കം വരുത്തിയെന്നാണ് ആരോപണം.

dot image

ചെന്നൈ: കുംഭകോണം സൂര്യനാര്‍കോവില്‍ അധീനം മഠാധിപതി മഹാലിംഗ സ്വാമി (54)യുടെ വിവാഹം വിവാദത്തില്‍. തന്റെ ഭക്തയായ ഹേമശ്രീ (47)യെ വിവാഹം കഴിച്ചതാണ് വിവാദത്തില്‍പ്പെട്ടത്. ഒക്ടോബര്‍ പത്തിന് ബെംഗളൂരുവില്‍ വെച്ച് രഹസ്യമായാണ് വിവാഹം നടത്തിയതെങ്കിലും വിവരം പുറത്തറിയുകയായിരുന്നു. പിന്നാലെയാണ് മഹാലിംഗ സ്വാമിയുടെ അനുയായികളും ആധ്യാത്മിക പ്രവര്‍ത്തകും വിമര്‍ശനവുമായി രംഗത്തെത്തിയിരിക്കുന്നത്.

ആത്മീയ കാര്യങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിക്കാന്‍ കുടുംബ ജീവിതംവരെ ഉപേക്ഷിക്കുന്നവരാണ് അധീനം മഠാധിപതികള്‍. ചരിത്രപരമായി ഇവര്‍ ബ്രഹ്‌മചര്യ ജീവിതം നയിക്കുന്നവരാണ്. ചിലര്‍ കുടുംബജീവിതം ഉപേക്ഷിച്ചതിന് ശേഷമാണ് മഠാധിപതി പദവി ഏറ്റെടുക്കുന്നതെന്നും അനുയായികള്‍ ചൂണ്ടിക്കാട്ടുന്നു. എന്നാല്‍ മഹാലിംഗ സ്വാമി ഈ പരമ്പരാഗത രീതികള്‍ ധിക്കരിച്ചാണ് വിവാഹം നടത്തിയതെന്നാണ് അനുയായികള്‍ വിമര്‍ശിക്കുന്നത്. ഇതിലൂടെ മഠത്തിന്റെ സല്‍പ്പേരിനും മഠാധിപതി കളങ്കം വരുത്തിയെന്നാണ് ആരോപണം.

അതേസമയം വിവാഹിതരായ മഠാധിപതികള്‍ നേരത്തെയുമുണ്ടായിരുന്നുവെന്ന് മഹാലിംഗ സ്വാമി സമൂഹമാധ്യമങ്ങളില്‍ കുറിച്ചു. ഹേമശ്രീയെ വിവാഹം കഴിച്ചത് ശരിയാണെന്നും ഇത് വിവാദമാക്കേണ്ടതില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Content Highlights: Suryanar Kovil head married devotee become contraversy

dot image
To advertise here,contact us
dot image