ജമ്മു കശ്മീരില്‍ ഭീകരരുമായുള്ള ഏറ്റുമുട്ടലില്‍ സൈനികന് വീരമൃത്യു

പരിക്കേറ്റ മൂന്ന് സൈനികരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

dot image

ശ്രീനഗര്‍: ജമ്മു കശ്മീരിലെ കിഷ്ത്വാറിലുണ്ടായ ഏറ്റുമുട്ടലില്‍ സൈനികന് വീരമൃത്യു. കരസേനയുടെ പ്രത്യേക സേനയിലെ ജൂനിയര്‍ കമ്മീഷന്‍ഡ് ഓഫീസര്‍ (ജെസിഒ) ആയ നായിബ് സുബേദര്‍ രാകേഷ് കുമാര്‍ ആണ് കൊല്ലപ്പെട്ടത്. പരിക്കേറ്റ മൂന്ന് സൈനികരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

രണ്ട് വില്ലേജ് ഡിഫന്‍സ് ഗാര്‍ഡുമാരായ(വിഡിജി) നസീര്‍ അഹമ്മദിന്റെയും കുല്‍ദീപ് കുമാറിന്റെയും മൃതദേഹങ്ങള്‍ കണ്ടെത്തിയ സ്ഥലത്ത് നിന്ന് ഏതാനും കിലോമീറ്റര്‍ അകലെയുള്ള കേശവന്‍ വനത്തില്‍ സൈന്യത്തിന്റെയും പൊലീസിന്റെയും സംയുക്ത തിരച്ചില്‍ നടന്നിരുന്നു. ഇതിന് പിന്നാലെയാണ് ഏറ്റുമുട്ടല്‍ തുടങ്ങുന്നത്. ഇന്ന് രാവിലെ 11 മണിയോടെയായിരുന്നു സംഭവം.

പരിക്കേറ്റവരെ ഉടന്‍ ആശുപത്രിയിലെത്തിച്ചതായി ഉദ്യോഗസ്ഥര്‍ എക്‌സില്‍ പങ്കുവെച്ച കുറിപ്പില്‍ പറയുന്നു. പരിക്കേറ്റ മൂന്ന് പേരുടെ നില ഗുരുതരമാണ്.

നായിബ് സുബേദാറിന്റെ മരണത്തില്‍ സൈന്യം അനുശോചനം അറിയിച്ചു. സൈനികന്റെ കുടുംബത്തിന്റെ ദുഃഖത്തില്‍ പങ്കുചേരുന്നുവെന്നും സൈന്യം കൂട്ടിച്ചേര്‍ത്തു.

Content Highlight: Jammu and Kashmir encounter: Army soldier killed during gunfight in Kishwar

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us