ഉത്തര്‍പ്രദേശിൽ വൈദ്യുത ടവറില്‍ കയറി ഡാൻസ് കളിച്ച് യുവാവ്; രണ്ട് മണിക്കൂർ പരിശ്രമിച്ച് താഴെയിറക്കി; വീഡിയോ

വൈദ്യുത ലൈനില്‍ തട്ടി യുവാവിന് നിസാര പരിക്കേറ്റു

dot image

ലഖ്‌നൗ: ഉത്തര്‍പ്രദേശില്‍ ഹൈ വോള്‍ട്ടേജുള്ള വൈദ്യുത ടവറില്‍ കയറി ഡാന്‍സ് കളിച്ച് യുവാവ്. നോയിഡയില്‍ ഞായറാഴ്ചയാണ് സംഭവം. പൊലീസും അഗ്നിശമന വിഭാഗവും ഏറെ പരിശ്രമിച്ചാണ് യുവാവിനെ താഴെയിറക്കിയത്.

ഇന്ന് ഉച്ചയ്ക്ക് ഒന്നരയോടെയായിരുന്നു സംഭവം. നോയിഡ സെക്ടര്‍ 113 ലെ ഹൈ വോള്‍ട്ടേജുള്ള വൈദ്യുത ടവറിലാണ് യുവാവ് വലിഞ്ഞുകയറിയത്. ടവറിന്റെ മുകളിലെത്തിയ യുവാവ് അവിടെ നിന്ന് ഡാന്‍സ് കളിക്കുകയായിരുന്നു. സംഭവം ശ്രദ്ധയില്‍പ്പെട്ട പ്രദേശവാസികള്‍ പൊലീസിനെ വിവരമറിയിച്ചു. തുടര്‍ന്ന് പൊലീസും അഗ്നിശമന വിഭാഗവും സ്ഥലത്തെത്തി.

പൊലീസ് ആവശ്യപ്പെട്ടിട്ടും യുവാവ് താഴെയിറങ്ങിയില്ല. രണ്ട് മണിക്കൂര്‍ പരിശ്രമിച്ച ശേഷമാണ് പൊലീസും അഗ്നിശമന സേനയും ചേര്‍ന്ന് യുവാവിനെ താഴെയിറക്കിയത്. വൈദ്യുത ലൈനില്‍ തട്ടി യുവാവിന് നിസാര പരിക്കേറ്റു. യുവാവിന് മാനസികപ്രശ്‌നങ്ങളുണ്ടെന്നാണ് പൊലീസ് പറയുന്നത്.

Content Highlights- man climb high voltage electric tower in noida

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us