കാനഡയിൽ ഹിന്ദു ക്ഷേത്രത്തിന് നേരെയുണ്ടായ ആക്രമണം; ഡൽഹിയിലെ കനേഡിയൻ ഹൈക്കമ്മീഷന് പുറത്ത് പ്രതിഷേധം

കാനഡയിലെ ബ്രാംപ്ടണിലെ ഒരു ക്ഷേത്രത്തിൽ നടന്ന ഖാലിസ്ഥാനി ആക്രമണത്തിനെതിരെയാണ് ഹിന്ദു സിഖ് ഗ്ലോബൽ ഫോറം ഡൽഹിയിലെ കനേഡിയൻ ഹൈക്കമ്മീഷന് പുറത്ത് പ്രതിഷേധിച്ചത്

dot image

ന്യൂഡൽഹി: അടുത്തിടെ കാനഡയിലെ ഹിന്ദു ക്ഷേത്രത്തിന് നേരെയുണ്ടായ ആക്രമണത്തിൽ പ്രതിഷേധിച്ച് കനേഡിയൻ ഹൈക്കമ്മീഷനു പുറത്ത് തടിച്ചുകൂടിയ ഹിന്ദു സിഖ് ഗ്ലോബൽ ഫോറം അംഗങ്ങളെ തീൻ മൂർത്തി മാർഗിൽ തടഞ്ഞ് ഡൽഹി പൊലീസ്.

കാനഡയിൽ ഹിന്ദുക്കൾക്ക് നേരെ ഖാലിസ്ഥാൻ തീവ്രവാദികൾ നടത്തുന്ന അക്രമങ്ങൾ വർധിപ്പിക്കുന്നതിനെതിരെ മുദ്രാവാക്യം വിളിച്ചാണ് പ്രതിഷേധക്കാർ തടിച്ചുകൂടിയത്. പ്രതിഷേധ പ്രകടനക്കാരെ ഡൽഹി പൊലീസ് തടയുകയും പ്രദേശത്ത് സുരക്ഷ ശക്തമാക്കുകയും ചെയ്തതായി വാർത്താ ഏജൻസിയായ എഎൻഐ റിപ്പോർട്ട് ചെയ്തു.

കാനഡയിലെ ബ്രാംപ്ടണിലെ ഒരു ക്ഷേത്രത്തിൽ നടന്ന ഖാലിസ്ഥാനി ആക്രമണത്തിൽ പ്രതിഷേധിച്ചായിരുന്നു ഡൽഹിയിൽ പ്രതിഷേധം അരങ്ങേറിയത്. ഖാലിസ്ഥാനി ആക്രമണത്തിനെതിരെ നടപടിയെടുക്കണമെന്നാവശ്യപ്പെട്ടായിരുന്നു പ്രതിഷേധക്കാർ ഡൽഹിയിലെ കനേഡിയൻ ഹൈക്കമ്മീഷന് പുറത്ത് പ്രതിഷേധം സംഘടിപ്പിച്ചത്. ഹിന്ദു, സിഖ് സമുദായങ്ങളുടെ കൂട്ടായ്മയെ പ്രതിനിധീകരിച്ച് ഹിന്ദു സിഖ് ഗ്ലോബൽ ഫോറമാണ് പ്രതിഷേധം സംഘടിപ്പിച്ചത്.

നവംബർ മൂന്നിന് കാനഡയിലെ ബ്രാംപ്ടണിലെ ഹിന്ദു സഭാ ക്ഷേത്രത്തിന് പുറത്ത് സ്ത്രീകളും കുട്ടികളും ഉൾപ്പെടെയുള്ള ഹിന്ദു ഭക്തരെ ഖാലിസ്ഥാനി തീവ്രവാദികൾ വടികൊണ്ട് ആക്രമിച്ചിരുന്നു. ഈ സംഭവം ലോകവ്യാപകമായി അപലപിക്കപ്പെട്ടിരുന്നു. ഹിന്ദു, സിഖ് സമുദായങ്ങളെ ലക്ഷ്യമിട്ടാണ് ഇത്തരം സംഭവങ്ങളെന്ന് ഹിന്ദു സിഖ് ഗ്ലോബൽ ഫോറം പ്രസിഡൻ്റ് തർവീന്ദർ സിംഗ് മർവ പറഞ്ഞു.

Content Highlight: Members of the Hindu Sikh Global Forum stage protest against the attack on a Hindu Temple in Canada

dot image
To advertise here,contact us
dot image