വിനോദസഞ്ചാരികൾ ഗോവയിൽ പോയി വഞ്ചിക്കപ്പെട്ടെന്ന വിവാദ പോസ്റ്റ്; ഗോവ മുഖ്യമന്ത്രിക്ക് കത്തയച്ച് രാമാനുജ് മുഖർജി

വിനോദസഞ്ചാരികൾ ഗോവയിൽ പോയി വഞ്ചിക്കപ്പെട്ടു എന്ന തരത്തിൽ സോഷ്യൽ മീഡിയയിൽ പോസ്റ്റിട്ട രാമാനുജ് മുഖർജിയാണ് തൻ്റെ മുൻ പോസ്റ്റിനെ ന്യായീകരിച്ചുകൊണ്ട് മുഖ്യമന്ത്രി പ്രമോദ് സാവന്തിന് കത്തയച്ചത്

dot image

ന്യൂഡൽഹി: വിനോദസഞ്ചാരികൾ ഗോവയിൽ പോയി വഞ്ചിക്കപ്പെട്ടു എന്ന തരത്തിൽ സോഷ്യൽ മീഡിയയിൽ പോസ്റ്റിട്ട രാമാനുജ് മുഖർജി തൻ്റെ മുൻ പോസ്റ്റിനെ ന്യായീകരിച്ചുകൊണ്ട് മുഖ്യമന്ത്രി പ്രമോദ് സാവന്തിന് കത്തയച്ചു. സമീപ വർഷങ്ങളിൽ വിദേശ വിനോദസഞ്ചാരികളുടെ എണ്ണത്തിലുണ്ടായ ഇടിവ് ഉയർത്തിക്കാട്ടിയായിരുന്നു അദ്ദേഹത്തിന്റെ കത്ത്.

2024 ലെ-പുതുവത്സര സീസണിൽ വിനോദസഞ്ചാരികളുടെ എണ്ണത്തിൽ കുറവുണ്ടായതായി ഗോവ ടൂറിസം ഡിപ്പാർട്ട്‌മെൻ്റ് മുമ്പ് സമ്മതിച്ചതായും അദ്ദേഹം കത്തിൽ പറഞ്ഞു. നവംബർ 5-നായിരുന്നു അദ്ദേഹം സോഷ്യൽ മീഡിയയിൽ വിവാദ പോസ്റ്റിട്ടത്.

2019 മുതൽ 2023 വരെയുള്ള കണക്കുകളാണ് അദ്ദേഹം മുഖ്യമന്ത്രിക്ക് അയച്ച കത്തിൽ ചൂണ്ടിക്കാണിച്ചിരിക്കുന്നത്. 2019 ൽ ഗോവയിൽ 8 ദശലക്ഷം ആഭ്യന്തര വിനോദസഞ്ചാരികളും 8.5 ദശലക്ഷം വിദേശ സന്ദർശകരും എത്തിയിരുന്നു. 2023 ആയപ്പോഴേക്കും ആഭ്യന്തര വിനോദസഞ്ചാരികളുടെ എണ്ണം 8 ദശലക്ഷമായി വിദേശ വിനോദസഞ്ചാരികളുടെ വരവ് 1.5 ദശലക്ഷമായി കുറഞ്ഞുവെന്നും അദ്ദേഹം കത്തിൽ ചൂണ്ടിക്കാണിച്ചിരുന്നു.വർഷം തോറും ഗോവ സന്ദർശിക്കുന്ന റഷ്യക്കാരും ബ്രിട്ടീഷുകാരും ശ്രീലങ്ക തിരഞ്ഞെടുത്തതായും അദ്ദേഹം കത്തിൽ വ്യക്തമാക്കി. സംസ്ഥാനവുമായുള്ള വ്യക്തിപരമായ ബന്ധവും അദ്ദേഹം മുഖ്യമന്ത്രിക്ക് എഴുതിയ കത്തിൽ അനുസ്മരിച്ചു. താൻ പങ്കിട്ട ഡാറ്റ തെറ്റാണെങ്കിലും പോസ്റ്റ് വൈറലായെന്നും അദ്ദേഹം പിന്നീട് എക്‌സിൽ കുറിച്ചു.

ഗോവയിലേയ്ക്ക് എത്തുന്ന വിനോദ സഞ്ചാരികൾ വഞ്ചിക്കപ്പെടുന്നുവെന്ന് സൂചിപ്പിച്ചുള്ള രാമാനുജ് മുഖർജിയുടെ പോസ്റ്റ് നേരത്തെ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. ടാക്‌സി മാഫിയകളും വലിയ തരത്തിലുള്ള ഹോട്ടൽ ബില്ലുകളും ഗോവയിലെ വിനോദസഞ്ചാരത്തിലെ ഇടിവിന് കാരണമായെന്ന് നിരവധിപ്പേർ പോസ്റ്റിന് കമൻ്റുമായി എത്തിയിരുന്നു. ഇതിന് പിന്നാലെ ഗോവയിലെ ടൂറിസം ബിസിനസ്സിനെ തടസ്സപ്പെടുത്തിയെന്നും സമൂഹത്തിൽ തെറ്റായ വാർത്തകൾ പ്രചരിപ്പിച്ചെന്നും ആരോപിച്ച് ഗോവ ടൂറിസം ഡിപ്പാർട്ട്‌മെൻ്റ് മുഖർജിക്കെതിരെ പൊലീസിൽ പരാതി നൽകിയിരുന്നു. വ്യവസായിയും നിയമ വിദ്യാഭ്യാസത്തിൽ 12 വർഷത്തെ പരിചയമുള്ള വ്യക്തിയാണ് രാമാനുജ് മുഖർജി. iPleaders, SuperLawyer, CLATHacker തുടങ്ങിയവയുടെ സ്ഥാപകനായി പ്രവർത്തിച്ചിട്ടുള്ളതായി അദ്ദേഹത്തിന്റെ ലിങ്ക്ഡ് ഇൻ പ്രൊഫൈൽ വ്യക്തമാക്കുന്നു.

Content Highlight : 'Tourists felt cheated': Man who flagged Goa tourism data writes to Chief Minister

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us