19കാരൻ 'ഇൻഫ്ലുവൻസർ' വിദഗ്ധമായി പറ്റിച്ചത് 200 പേരെ; തട്ടിയെടുത്തത് 42 ലക്ഷം രൂപ!

ലാഭം ഇരട്ടിയാക്കിത്തരാമെന്ന് പറഞ്ഞാണ് നിരവധി പേരിൽ നിന്ന് പണം തട്ടിയത്

dot image

അജ്‌മീർ: വ്യാജ നിക്ഷേപ സ്‌കീമിന്റെ പേരിൽ 19കാരൻ നിരവധി പേരിൽ നിന്നായി തട്ടിയെടുത്തത് 42 ലക്ഷം രൂപ. ഏകദേശം 200 പേരെ യുവാവ് ഇത്തരത്തിൽ പറ്റിച്ചിട്ടുണ്ടെന്നാണ് പൊലീസ് കണ്ടെത്തൽ.

രാജസ്ഥാനിലെ അജ്‌മീർ സ്വദേശിയായ കാഷിഫ് മിർസയാണ് അറസ്റ്റിലായത്. 19 വയസ് മാത്രമുള്ള ഇയാൾ 11-ാം ക്‌ളാസിലാണ് പഠിക്കുന്നത്. ഇൻസ്റ്റാഗ്രാമിൽ നിരവധി ഫോളോവർസ് ഉള്ള ഒരു 'ഇൻഫ്ലുവൻസർ' കൂടിയായ യുവാവ്, ലാഭം ഇരട്ടിയാക്കിത്തരാമെന്ന് പറഞ്ഞാണ് നിരവധി പേരിൽ നിന്ന് പണം തട്ടിയത്.

99,999 രൂപ നിക്ഷേപിച്ചാൽ 13 ആഴ്ചയ്ക്കുള്ളിൽ 1,39,999 രൂപ ആകും എന്നതടക്കമായിരുന്നു ഇയാൾ നൽകിയ വാഗ്ദാനം. ആദ്യ ഘട്ടങ്ങളിൽ കുറച്ച് ലാഭം ആളുകൾക്ക് നൽകി ഇയാൾ വിശ്വാസ്യത പിടിച്ചെടുത്തു. ശേഷം ലാഭം ലഭിക്കാതെയായെന്ന് പൊലീസ് പറയുന്നു.

ഇയാളുടെ പക്കൽ നിന്ന് ഒരു ഹ്യൂണ്ടായ് വെർണ കാർ, നോട്ടെണ്ണല്‍ മെഷിൻ, നിരവധി ഫോണുകൾ, ലാപ്‌ടോപ്പുകൾ എന്നിവയും പൊലീസ് കണ്ടെടുത്തു. രണ്ട് ദിവസത്തെ റിമാൻഡിലാണ് പ്രതി ഇപ്പോൾ.

Content Highlights: 19 year old teen arretsed for investment fraud

dot image
To advertise here,contact us
dot image