'കോൺഗ്രസ് അന്ന് കള്ളപ്രചാരണം നടത്തി, എന്നാൽ ആ സാഹചര്യം ഇപ്പോഴില്ല'; നിതിൻ ഗഡ്കരി റിപ്പോർട്ടറിനോട്

നിയമസഭയിൽ ആ സാഹചര്യം ആവർത്തിക്കില്ലെന്നും മഹാരാഷ്ട്രയിൽ ബിജെപി നേതൃത്തിൽ സഖ്യം അധികാരത്തിൽ വരുമെന്നും നിതിൻ ഗഡ്കരി റിപ്പോർട്ടറിനോട്

dot image

മുംബൈ: പാർലമെന്റ് തിരഞ്ഞെടുപ്പിൽ ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുകയാണ് കോൺഗ്രസ് ചെയ്തതെന്ന് കേന്ദ്രമന്ത്രിയും ബിജെപി നേതാവുമായ നിതിൻ ഗഡ്കരി റിപ്പോർട്ടറിനോട്. ബിജെപി ഭരണഘടന മാറ്റുമെന്ന് ജനങ്ങളെ കോൺഗ്രസ് പറഞ്ഞുവിശ്വസിപ്പിച്ചെന്നും എന്നാൽ ഇപ്പോൾ അത്തരത്തിൽ യാതൊരു ആശയക്കുഴപ്പവും ജനങ്ങളുടെ മനസ്സിൽ ഇല്ലെന്നും ഗഡ്കരി പറഞ്ഞു. നിയമസഭയിൽ ആ സാഹചര്യം ആവർത്തിക്കില്ലെന്നും മഹാരാഷ്ട്രയിൽ ബിജെപി നേതൃത്തിൽ സഖ്യം അധികാരത്തിൽ വരുമെന്നും ഗഡ്കരി കൂട്ടിച്ചേർത്തു.

കടോളിൽ നടന്ന തിരഞ്ഞെടുപ്പ് റാലിയിലും കോൺഗ്രസിനെതിരെ വലിയ വിമർശനമാണ് ഗഡ്കരി അഴിച്ചുവിട്ടത്. അടിയന്തരാവസ്ഥയുടെ സമയത്ത് സ്വന്തം താത്പര്യത്തിനായി ഭരണഘടനയെ മാറ്റിമറിച്ചവരാണ് ഇപ്പോൾ ഭരണഘടനയെപ്പറ്റി വാതോരാതെ പറയുന്നതെന്ന് ഗഡ്കരി കോൺഗ്രസിനെ കുറ്റപ്പെടുത്തി. തങ്ങൾ ഒരിക്കലും ഭരണഘടനയെ മാറ്റില്ലെന്നും അതിനുള്ള ഒരു സാധ്യതയും ആരും കാണേണ്ടെന്നും ഗഡ്കരി കൂട്ടിച്ചേർത്തിരുന്നു.

Content Highlights: Nithin Gadkari against congress to reporter

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us