ജയ്പൂർ: റീൽ ചിത്രീകരിക്കുന്നതിനായി റെയിൽവേ ട്രാക്കിൽ വാഹനമോടിച്ചുകയറ്റിയ യുവാവ് പിടിയിൽ. രാജസ്ഥാനിലെ ജയ്പൂരിലാണ് സംഭവം. സാമൂഹ്യമാധ്യമങ്ങളിൽ പങ്കുവെക്കാൻ മഹീന്ദ്ര ഥാർ എസ് യു വി റെയിൽവേ ട്രാക്കിലൂടെ ഓടിക്കാൻ ശ്രമിക്കുകയായിരുന്നു. മദ്യലഹരിയിലായിരുന്നു ഡ്രൈവർ. എന്നാൽ, അടുത്തുവരുന്ന ഗുഡ്‌സ് ട്രെയിൻ കണ്ട് ട്രാക്കിൽ നിന്ന് വാഹനമെടുക്കാൻ ശ്രമിച്ചപ്പോൾ കുടുങ്ങി. വാഹനം പൂർണ്ണമായി ട്രാക്കിന് മുകളിൽ കയറ്റാൻ ഡ്രൈവർക്ക് സാധിച്ചില്ല.
इस गाड़ी को तुरंत प्रभाव से जब्त करना चाहिए,स्टंट दिखाने के चक्कर में कईयों की जान ले लेता।@RailMinIndia @RailwaySeva @Central_Railway @AshwiniVaishnaw@WesternRly @PoliceRajasthan @jaipur_police pic.twitter.com/44ztKg3aLo
— Sangram Singh 🇮🇳🚩 (@sangramsingh_95) November 12, 2024
ലോക്കോ പൈലറ്റിന് യഥാസമയം ട്രെയിൻ നിർത്താൻ സാധിച്ചതിനാൽ വൻ അപകടമാണ് ഒഴിവായത്. തടിച്ചുകൂടിയ ആളുകൾ ചേർന്ന് 15 മിനിറ്റോളം നീണ്ട പ്രയത്‌നത്തിനൊടുവിൽ വാഹനം ട്രാക്കിന് പുറത്തെത്തിച്ചു. തുടർന്ന് ഇയാൾ വാഹനവുമായി കടന്നുകളയാൻ ശ്രമിച്ചു. ഇതിനിടെ ഇയാൾ മൂന്ന് പേരെ ഇടിച്ചതായും റിപ്പോർട്ടുണ്ട്. തുടർന്ന് പൊലീസ് വണ്ടി പിന്തുടർന്ന് പിടികൂടുകയായിരുന്നു.
Content Highlights: Thar SUV On Railway Track In Jaipur and Train Stops Just In Time