മഹാരാഷ്ട്രയിൽ ബാഗ് പരിശോധന തുടരുന്നു; ഫഡ്നാവിസിന്റെയും ഷിൻഡയുടെയും ബാഗുകൾ പരിശോധിച്ച് തിരഞ്ഞെടുപ്പ് കമ്മീഷൻ

ഉപമുഖ്യമന്ത്രിമാരായ ദേവേന്ദ്ര ഫഡ്നാവിസിന്റെയും അജിത് പവാറിന്റെയും ബാഗുകൾ പരിശോധിച്ചു

dot image

മുംബൈ: മഹാരാഷ്ട്രയിൽ ബാഗ് പരിശോധന തുടർന്ന് തിരഞ്ഞെടുപ്പ് കമ്മീഷൻ. ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസിന്റെയും അജിത് പവാറിന്റെയും ബാഗുകൾ പരിശോധിച്ചു. ഇതിൻറെ വീഡിയോ ബിജെപി പുറത്തുവിട്ടു. നേരത്തെ ഉദ്ധവ് താക്കറെയുടെ ബാഗുകൾ തിരഞ്ഞെടുപ്പ് കമ്മീഷൻ ഉദ്യോഗസ്ഥർ പരിശോധിച്ചത് വിവാദമായിരുന്നു.

നവംബർ 20-ന് നടക്കുന്ന സംസ്ഥാന നിയമസഭാ തിരഞ്ഞെടുപ്പിൻ്റെ പ്രചാരണത്തിനായി ലാത്തൂർ, യവത്മാൽ ജില്ലകളിൽ എത്തിയ തൻ്റെ ബാഗുകൾ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർ പരിശോധിച്ചതായി താക്കറെ പറഞ്ഞിരുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും മറ്റ് നേതാക്കൾക്കും അവരുടെ പ്രചാരണ വേളയിൽ ഇതേ നിയമം ബാധകമാക്കുമോ എന്നും അദ്ദേഹം ചോദിച്ചിരുന്നു. നടപടിക്രമങ്ങൾ പാലിച്ചാണ് പരിശോധനയെന്നാണ് തിരഞ്ഞെടുപ്പ് കമ്മീഷൻ വ്യക്തമാക്കിയത്.

ചൊവ്വാഴ്ചയും സമാനപരിശോധന നടന്നതായി ഉദ്ധവിന്റെ മകൻ ആദിത്യ ആരോപിച്ചിരുന്നു. മുഖ്യമന്ത്രി ഏക്‌നാഥ്‌ ഷിൻഡയുടേയും ഉപമുഖ്യമന്ത്രിമാരായ ദേവേന്ദ്ര ഫഡ്‌നാവിസിന്റേയും അജിത് പവാറിന്റേയും ബാഗുകൾ പരിശോധിച്ചോയെന്ന് ഉദ്ധവ് അധികൃതരോട് ചോദിച്ചിരുന്നു.

ഇതിനുപിന്നാലെയാണ് ഇന്ന് ദേവേന്ദ്ര ഫഡ്നാവിസിന്റെയും ഏകനാഥ് ഷിൻഡെയുടെയും ബാഗുകൾ പരിശോധിച്ചുവെന്ന വാർത്ത വരുന്നത്. ഏകനാഥ് ഷിൻഡെയുടെ ബാഗ് പാൽഘർ പൊലീസ് ഗ്രൗണ്ടിലെ ഹെലിപാഡിൽ വെച്ചാണ് ഉദ്യോഗസ്ഥർ പരിശോധിച്ചത്.

നിയമസഭാ തിരഞ്ഞെടുപ്പിന് ഒരാഴ്ച മാത്രം ശേഷിക്കെയാണ് മഹാരാഷ്ട്രയിലെ ബാഗ് പരിശോധന രാഷ്ട്രീയ ചർച്ചകളിൽ ചൂടുപിടിക്കുന്നത്.

Content Highlights: EC officials check bags in maharashtra

dot image
To advertise here,contact us
dot image