ഇന്ത്യന്‍ മുന്‍ ക്രിക്കറ്റ് താരം മഹേന്ദ്ര സിങ് ധോണി നല്‍കിയ വഞ്ചനാ കേസുമായി ബന്ധപ്പെട്ട് അദ്ദേഹത്തിന് നോട്ടീസ് അയച്ച് ജാര്‍ഖണ്ഡ് ഹൈക്കോടതി. ധോണിയുടെ മുന്‍ ബിസിനസ് പങ്കാളികളായ മിഹിര്‍ ദിവാകര്‍, സൗമ്യ ദാസ് എന്നിവര്‍ നല്‍കിയ ഹര്‍ജിയിലാണ് ജാര്‍ഖണ്ഡ് ഹൈക്കോടതി നോട്ടീസ് അയച്ചത്. വിവിധയിടങ്ങളില്‍ ക്രിക്കറ്റ് അക്കാദമി സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ടുള്ള കരാറില്‍ 15 കോടി നല്‍കാതെ വഞ്ചിച്ചെന്നാണ് ധോണിയുടെ പരാതി.
Jharkhand High Court Issues Notice to Mahendra Singh Dhoni In business Deal case.#MahendraSinghDhoni#Dhoni #JharkhandNews #JharkhandHighCourt pic.twitter.com/MgsqaoQKo4
— Advocate Prashanth (@Advocateklp) November 12, 2024
ധോണി നല്‍കിയ പരാതിയില്‍ ആര്‍ക ബിസിനസ് സ്‌പോര്‍ട്‌സ് ഡയറക്ടര്‍മാരായ മിഹിര്‍ ദിവാകര്‍, സൗമ്യ ദാസ് എന്നിവര്‍ക്കെതിരെ ക്രിമിനല്‍ നടപടി സ്വീകരിക്കാന്‍ ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതി ഉത്തരവിട്ടിരുന്നു. ഇതിനെതിരെ ഇരുവരും നല്‍കിയ ഹര്‍ജിയാണ് ജാര്‍ഖണ്ഡ് ഹൈക്കോടതി പരിഗണിക്കുന്നത്. വിഷയത്തില്‍ ധോണിയുടെ നിലപാട് അറിയാന്‍ വേണ്ടിയാണ് കോടതി നോട്ടീസ് അയച്ചിട്ടുള്ളത്.
കേസിലെ കുറ്റാരോപിതര്‍ ധോണി അറിയാതെ അദ്ദേഹത്തിന്റെ പേരില്‍ ക്രിക്കറ്റ് അക്കാദമികള്‍ സ്ഥാപിക്കുകയും കരാര്‍ പ്രകാരമുള്ള പണം നല്‍കാതിരിക്കുകയുമായിരുന്നു. ഒരു ഫ്രാഞ്ചെെസി ഫീ മുഴുവനായും ലാഭം 70:30 അനുപാതത്തിലും ധോണിക്ക് നല്‍കുമെന്നായിരുന്നു കരാര്‍. എന്നാല്‍ കരാര്‍ പാലിക്കാതെയും ധോണിയെ വിവരം അറിയിക്കാതെയും കമ്പനി അക്കാദമികളും സ്പോര്‍ട്സ് കോംപ്ലക്സുകളും സ്ഥാപിക്കുകയായിരുന്നു. ഇതിനെ തുടര്‍ന്ന് ധോണി ആര്‍ക സ്പോര്‍ട്സിന് വക്കീല്‍ നോട്ടീസയച്ചെങ്കിലും മറുപടി നല്‍കിയില്ല. ഇതോടെ അവര്‍ക്ക് നല്‍കിയ അംഗീകാര പത്രം 2021 ആഗസ്ത് 15ന് ധോണി പിന്‍വലിച്ചു. പിന്നീട് 2023 ഒക്ടോബര്‍ 27ന് കേസ് രജിസ്റ്റര്‍ ചെയ്യുകയായിരുന്നു.
Content Highlights: Jharkhand High Court issues notice to MS Dhoni in business deal case