ജാര്‍ഖണ്ഡില്‍ ആദ്യഘത്തിൽ 66.16 ശതമാനം പോളിങ്; തിരഞ്ഞെടുപ്പ് നടന്നത് 43 മണ്ഡലങ്ങളിൽ

കൊദര്‍മയിൽ പോൾ ചെയ്ത 62.15 ശതമാനമാണ് ഏറ്റവും കുറഞ്ഞ പോളിങ്

dot image

റാഞ്ചി: ജാര്‍ഖണ്ഡ് നിയമസഭാ തിരഞ്ഞെടുപ്പിന്റെ ആദ്യഘട്ടത്തിൽ 66.16 ശതമാനം പോളിങ് രേഖപ്പെടുത്തിയതായി തിരഞ്ഞെടുപ്പ് കമ്മീഷന്‍ വ്യക്തമാക്കി. സംസ്ഥാനത്തെ 43 നിയമസഭാ മണ്ഡലങ്ങളിലേയ്ക്കാണ് അദ്യഘട്ടത്തിൽ തിരഞ്ഞെടുപ്പ് നടന്നത്. 2019ലെ നിയമസഭാ തിരഞ്ഞെടുപ്പിനെക്കാൾ പോളിങ് ഇത്തവണ രേഖപ്പെടുത്തി. 2019ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ രേഖപ്പെടുത്തിയ 63.9% പോളിങ് ശതമാനത്തെയാണ് ഇത്തവണത്തെ വോട്ടിംഗ് ശതമാനം മറികടന്നത്. 73.21 ശതമാനം പോളിങ് രേഖപ്പെടുത്തിയ ലോഹര്‍ദാഗ ജില്ലയിലാണ് ഏറ്റവും ഉയർന്ന പോളിങ്ങ് ശതമാനം രേഖപ്പെടുത്തിയത്. കൊദര്‍മയിലെ 62.15 ശതമാനമാണ് ഏറ്റവും കുറഞ്ഞ പോളിങ്.

15,344 പോളിങ് സ്റ്റേഷനുകളിലായി രാവിലെ 7 മണിക്കാണ് വോട്ടെടുപ്പ് ആരംഭിച്ചത്. സുരക്ഷാ ആശങ്കകള്‍ കണക്കിലെടുത്ത് അതീവ സെന്‍സിറ്റീവ് പ്രദേശങ്ങളില്‍ സ്ഥിതി ചെയ്യുന്ന 950 പോളിങ് സ്റ്റേഷനുകളില്‍ പോളിങ് വൈകുന്നേരം നാല് മണിക്ക് അവസാനിച്ചു.

തെരഞ്ഞെടുപ്പു കമ്മീഷന്‍ 15,344 പോളിംഗ് സ്റ്റേഷനുകള്‍ സ്ഥാപിച്ചിരുന്നു. 1,152 ബൂത്തുകള്‍ പൂര്‍ണ്ണമായും സ്ത്രീകള്‍ക്കും 24 ബൂത്തുകള്‍ ഭിന്നശേഷിക്കാര്‍ക്കുമായി സജ്ജമാക്കിയിരുന്നു.

മുന്‍ മുഖ്യമന്ത്രി ചമ്പൈ സോറന്‍, മുന്‍ എം പി ഗീത കോറ എന്നിവരടക്കം 683 സ്ഥാനാര്‍ത്ഥികളാണ് ആദ്യഘട്ടത്തില്‍ മത്സരിച്ചത്. അതേസമയം, പ്രധാനമന്ത്രി നരേന്ദ്ര മോദി, ആഭ്യന്തര മന്ത്രി അമിത് ഷാ, ബിജെപി അധ്യക്ഷന്‍ ജെപി നദ്ദ എന്നിവരുള്‍പ്പെടെയുള്ള ബിജെപി നേതാക്കള്‍ സംസ്ഥാനത്ത് നിരവധി റാലികളെ അഭിസംബോധന ചെയ്തിരുന്നു.

Content Highlight: Phase One Concludes Peacefully With 66.16% Turnout in Jharkhand

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us